Movies

തല്ലുമാല സംവിധാനം ഉപേക്ഷിച്ചത് വ്യക്തിപരമായ പിരാന്ത് ; കൺഫ്യൂഷൻസ് തീർത്ത് മുഹ്സിൻ പരാരി

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ നായകനാകുന്ന തല്ലുമാല. പ്രഖ്യാപിച്ചപ്പോൾ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നിർമാണത്തിൽ മുഹ്‌സിൻ പരാരി ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. മുഹ്‌സിനോടൊപ്പം തമാശ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ അഷ്‌റഫ് ഹംസയും തല്ലുമാലയുടെ രചനയിൽ ഉണ്ട്. വൈറസ് സിനിമ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന രീതിയിലും ആളുകൾ പ്രതീക്ഷിച്ച ചിത്രമാണ് ഇത്. എന്നാൽ, സംവിധാനത്തിൽ നിന്ന് പിന്നീട് പിന്മാറിയ മുഹ്സിന് പകരം അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട സിനിമകളുടെ സംവിധായകൻ ഖാലിദ് റഹ്മാൻ ഈ ചിത്രം ഏറ്റെടുത്തിരുന്നു. അതുപോലെ ആഷിഖ് അബുവും റിമയും നിർമാണത്തിൽ നിന്ന് പിന്മാറി ആഷിഖ് ഉസ്മാൻ നിർമാണം ഏറ്റെടുത്തു. ഇതേതുടർന്ന് സിനിമ മുടങ്ങി പോകുമോ എന്ന രീതിയിലെ ആശങ്കകൾ പ്രേക്ഷക ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇപ്പോൾ, ഈ സ്ഥാന മാറ്റങ്ങൾ എല്ലാം വ്യക്തമാക്കുന്ന ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുകയാണ് മുഹ്സിൻ പരാരി. കുറിപ്പിന്റെ പൂർണരൂപം ചുവടെ.

“തല്ലുമാലയെ പറ്റിയുള്ള കൺഫ്യൂഷൻ തീർക്കാൻ ഉള്ള അറിയിപ്പ്.
അഷ്റഫ്കയോടൊപ്പം എഴുതിയ തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര പ്രിയ സുഹൃത്ത് ഖാലിദ് റഹ്മാന് കൈമാറിയ വിവരം ഒന്നൂടെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നു. ആ തീരുമാനത്തിന് പുറകിൽ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നും ഇല്ല. 2020 തുടക്കത്തിൽ ഒരു രാവിലെ ‘തല്ലുമാല നീ സംവിധാനം ചെയ്യുമോ? ‘ എന്ന് ഞാൻ റഹ്മാനോട് ചോദിച്ചു. ‘തലേലിടുവാണോ ?’ എന്ന് അവൻ ചോദിച്ചു. പിറ്റേന്ന് പുലർച്ച ഒരു രണ്ടുമണിക്ക് അവൻ എന്നെ ഫോണിൽ വിളിച്ച് ‘ നീ സീര്യസാണെങ്കി ഞാൻ പരിഗണിക്കാം ‘ എന്ന് പറഞ്ഞു. ഉടനെ അഷ്റഫ്കയോടും ടൊവിയോടും ഞാൻ കാര്യം പറഞ്ഞു. പിന്നെ അന്നത്തെ നിർമ്മാതാവ് ആഷിഖ് അബുവിനോട് വിവരം അറിയിച്ചു. തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന് ഞങ്ങൾ തമ്മിൽ ധാരണയായി. ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന് തല്ലുമാല അദ്ദേഹം കൈമാറി. തല്ലുമാല എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും ഒരു പിരാന്തൻ പൂതിയാണ്. 2016 മുതൽ തല്ലുമാലയുടെ തിരക്കഥയിൽ ഞാനും അസർപ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്മാൻ ആ പിരാന്തൻ പൂതി സാക്ഷാത്കരിക്കും.
ബാക്കി പരിപാടി പുറകെ..”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close