
കായംകുളം എംഎസ്എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവാവിനേയും മുസ്ലീം സ്ത്രീയേയും വസ്ത്രത്തിന്റെ പേരിൽ പോലീസ് തടഞ്ഞെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ‘കേരള പോലീസിലെ സംഘിയെ ഞാനും കണ്ടു’ എന്ന തലക്കെട്ടോടെയാണ് ചാത്തന്നൂർ സ്വദേശി അഫ്സൽ മണിയിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കു വെച്ചത്. ഇതിനെ നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ തന്നെ രംഗത്തെത്തി
അടിയന്തിര ആവശ്യമല്ലാത്തതിനാലാണ് തിരിച്ച് പോകാൻ പറഞ്ഞത് എന്നും കാറിലിരുന്ന സ്ത്രീയാണ് തന്നോട് ‘പർദ്ദ ഇട്ടത് കൊണ്ടാണോ ഞങ്ങളെ കടത്തി വിടാത്തത്’ എന്ന് ചോദിച്ചത് എന്നുമാണ് സിഐ പറഞ്ഞത്. പിന്നാലെ സിഐയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തിയിരുന്നു.
ഇപ്പോൾ സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷും പ്രതികരിക്കുകയാണ്. മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേർക്ക് അസഭ്യം പറഞ്ഞയാളാണ് കായംകുളത്തെ പോലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചിരിക്കുന്നതെന്നാണ് മുകേഷ് പറയുന്നത്. അന്ന് ഇവന്റെ പേര് ആര്യൻ മിത്ര എന്നായിരുന്നു എന്നും മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു. അന്നത്തെ ഇയാളുടെ കമന്റും എംഎൽഎ പങ്കുവെച്ചിട്ടുണ്ട്. അതിന് മുകേഷ് കൃത്യമായ മറുപടി നൽകിയതും കാണാം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..