KERALANEWS

ഇടപെടാൻ പറ്റില്ലാ..ഞാൻ ചാണകമല്ലേ; ഫോൺ വിളിച്ചയാളെ കൊണ്ട് സ്പെല്ലിങ് പറയിപ്പിച്ച ശേഷം തീരുമാനം; പ്രിയതാരങ്ങളുടെ ഫോൺ സംഭാഷണം വൈറൽ ആകുമ്പോൾ…

ഇ ബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയകളിൽ ചർച്ച മുറുകുകയാണ്. വാഹനം കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് എബിൻ, ലിബിൻ എന്നീ സഹോദരങ്ങൾ തങ്ങളുടെ വാൻ വിട്ടുകിട്ടണമെന്ന് പറഞ്ഞ് ആർടി ഓഫിസിൽ ബഹളം വെയ്ക്കുകയും തുടർന്ന് ഇരുവരും അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു. ഇതോടെ ഇവരുടെ ഒരു കൂട്ടം ആരാധകരും രംഗത്തെത്തി. ഇത്തരത്തിൽ പരാതി പറയാൻ വിളിച്ച ഇ ബുൾജെറ്റ് ആരാധകരുടെ രണ്ട് ഫോൺ കോളുകളാണ് സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. സുരേഷ് ഗോപി, മുകേഷ് എന്നിവരെ വിളിച്ച കോളുകളാണ് ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയെ വിളിച്ച് ഇ ബുൾജെറ്റ് ആരാധകർ കാര്യം പറഞ്ഞപ്പോൾ താരത്തിന് കാര്യം ആദ്യം വ്യക്തമായില്ല. ‘അതെന്താണ് ഇ ബുൾജെറ്റോ?’ എന്നാണ് താരം ചോദിച്ചത്. പിന്നീട് ആരാധകൻ വിവരിക്കുകയും സാർ ഇടപെടുമോ എന്ന് ചോദിക്കുകയും ചെയ്തപ്പോൾ ‘മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുഖ്യമന്ത്രിയുടെ കീഴിലാണ്, അദ്ദേഹത്തെ വിളിക്കൂ എന്നാണ് മറുപടി നൽകിയത്. എന്നാൽ വീണ്ടും ഇടപെടുമോ എന്ന ചോദ്യമുണ്ടായപ്പോൾ ‘ഇടപെടാൻ പറ്റില്ലാ..ഞാൻ ചാണകമല്ലേ ‘ എന്ന് ഹാസ്യ രൂപേണ മറുപടി നൽകുകയായിരുന്നു താരം.

വയറലാവുന്ന രണ്ടാമത്തെ കോൾ മുകേഷിന്റെയാണ്. ഇ ബുൾജെറ്റുമായി ബന്ധപ്പെട്ട് പരാതി പറയാൻ വിളിച്ചപ്പോൾ നടനും എംഎൽഎ യുമായ താരത്തിന് സംഭവം എന്താണെന്ന് പോലും മനസ്സിലായില്ല. ‘എന്താ ഇബത്തോ..ഇ ബജറ്റോ..ഈ ബുള്ളറ്റോ?’ എന്നതായിരുന്നു മുകേഷിന്റെ ചോദ്യം. ശേഷം പരാതിക്കാരൻ വീണ്ടും പേര് വ്യക്തമാക്കാൻ ശ്രമിച്ചപ്പോൾ ‘ അതെനിക്ക് അറിഞ്ഞൂടട്ടോ, ഇവിടെ ഓഫീസിലാർക്കും അറിഞ്ഞൂടാ, ഈ ബഡ്ജറ്റോ’ എന്ന് മുകേഷിന്റെ മറുപടി. അവസാനം ഫോൺ വിളിച്ചയാളെ കൊണ്ട് സ്പെല്ലിങ് പറയിപ്പിച്ച ശേഷം ‘ ഇ ബുൾജെറ്റോ! ഇവിടെയാർക്കും അറിഞ്ഞൂടപ്പാ’ എന്നതാണ് താരം പറഞ്ഞത്. മലയാളത്തിലെ ഈ രണ്ട് താരങ്ങളുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close