Breaking NewsKERALANEWSTop News

മുല്ലപ്പെരിയാർ ഡാം 29 ന് തുറക്കും; മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ ഡാം മറ്റന്നാൾ 29 ന് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്നും ജലനിരപ്പ് താഴ്ന്നെങ്കിൽ ഡാം തുറക്കില്ലെന്നും മന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close