INDIANEWS

മുബൈ ബാന്ദ്രയിലെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പാലം തകർന്നു; 13 പേർക്ക് പരിക്ക്

മുംബൈ: കിഴക്കൻ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ എംടിഎൻഎൽ ജംഗ്ഷനിൽ നിർമ്മാണം പുരോഗമിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു. പാലം തകർന്ന് പതിമൂന്ന് പേർക്ക് പരിക്കേറ്റു. പുലർച്ചെ 4.30 നാണ് പാലത്തിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണത് എന്ന് ബിഎംസിയുടെ ദുരന്തനിവാരണ സെൽ പറയുന്നു.

പരിക്കേറ്റവരിൽ ഭൂരിഭാഗവും പാലത്തിന് സമീപം ഉണ്ടായിരുന്ന തൊഴിലാളികളാണ്. രണ്ട് എഞ്ചിനീയർമാർക്കും രണ്ട് സൂപ്പർവൈസർമാർക്കുമൊപ്പം 24 തൊഴിലാളികളാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റ 13 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും കണക്കുകൾ എടുത്തിട്ടുണ്ടെന്നും തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നതായി വിശ്വസിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റി (എം‌എം‌ആർ‌ഡി‌എ) യാണ് എം‌ടി‌എൻ‌എൽ ജംഗ്ഷൻ മുതൽ എൽ‌ബി‌എസ് ഫ്ലൈഓവർ വരെയുള്ള 1.3 കിലോമീറ്റർ എലവേറ്റഡ് റോഡ് നിർമ്മിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close