INDIANEWS

മുംബൈയില്‍ കോളജുകള്‍ തുറന്നു; കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് കോളജുകള്‍ തുറന്നത്; അന്‍പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം


മുംബൈ: കോളജുകള്‍ തുറന്നു. അതിന് മുന്നോടിയാണ് ബിഎംസി മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണ് നഗരത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം അടച്ച കോളജുകള്‍ ഒരു വര്‍ഷത്തിന് ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള കോളജുകളില്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ എല്ലാ കോളജുകളിലും ക്ലാസുകള്‍ ആരംഭിച്ചത് ഇന്നാണ്.

അതേസമയം മിക്ക കോളജുകളിലും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മമാത്രമാണ് ക്ലാസുകള്‍ ഉള്ളത്. അന്‍പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് കോളജുകളില്‍ ഒരേസമയം പ്രവേശിക്കാനാകൂക. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമേ കോളജുകളില്‍ പ്രവേശനം ഉള്ളൂ. അതേസമയം പതിനെട്ട് വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ നിയമം ബാധകമല്ല.

വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ കോളജുകളില്‍ എത്തുകയാണെങ്കില്‍ കോളജിന് സമീപത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍ മുന്‍കൈ എടുക്കണമെന്നും ബൃഹദ് മുംബൈ കോര്‍പ്പറേഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഹാജര്‍ നിര്‍ബന്ധമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസുകള്‍ വേണമെങ്കില്‍ തെരഞ്ഞെടുക്കാവുന്നതാണ്.

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒരുക്കണമെന്നും കോളജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോസ്റ്റലുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വൈകാതെ അധികൃതര്‍ പുറത്തിറക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close