INDIANEWS

ആര്യൻ ഖാനും കൂട്ടുപ്രതികൾക്കും മുംബൈ കോടതി ജാമ്യം നിഷേധിച്ചു; 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും കൂട്ടുപ്രതികൾക്കും മുംബൈ കോടതി ജാമ്യം നിഷേധിച്ചു. ആര്യന്‍ ഖാന്‍ അടക്കം ആറ് പേരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച അറസ്റ്റിലായത് മുതൽ ഇവർ എൻ.സി.ബി കസ്റ്റഡിയിലാണ്. 11 വരെ കസ്റ്റഡി നീട്ടണമെന്ന എൻ.സി.ബിയുടെ ആവശ്യം തള്ളിയാണ് കോടതി ഇവരെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ഇത്രയും ദിവസം കസ്റ്റഡിയിൽ വാങ്ങിയിട്ടും പ്രതികളുടെ മൊഴിയെടുക്കുക മാത്രമാണ് എൻ.സി.ബി ചെയ്തതെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ മനേഷിൻഡെ കോടതിയെ അറിയിച്ചു. ആര്യൻ ഖാന്റെ ഫോണും എൻ.സി.ബിയുടെ കയ്യിലാണ്. നേരത്തെ റിമാൻഡ് കാലാവധി നീട്ടിനൽകിയിട്ടും പുതിയതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇനിയും പ്രതികളെ റിമാൻഡ് ചെയ്യരുതെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close