INDIANEWSTop News

താരപുത്രന് ജാമ്യമില്ല; ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് നാലാം തവണയും ജാമ്യം നിഷേധിച്ച് കോടതി

മുംബൈ: ആര്യൻ ഖാന് വീണ്ടും ജാമ്യം നിഷേധിച്ച് കോടതി. ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ പിടിയിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് നാലാം തവണയാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാൻ ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് കഴിയുന്നത്.

ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനും സുഹൃത്ത് അര്‍ബാസ് മെർച്ചന്റും ഉള്‍പ്പെടെ എട്ടു പേർ അറസ്റ്റ് ചെയ്യപ്പെടുന്നത്. ആര്യന്റെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ജാമ്യം നൽകിയില്ല. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എന്‍സിബി ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close