INDIANEWSTrending

വാല്മീകിയും പണ്ട് കൊള്ളക്കാരനായിരുന്നു; താലിബാനും അതേപോലെ മനസാന്തരമുണ്ടാവും” ഉറുദു കവി മുനാവർ റാണയുടെ പരാമർശം വിവാദമാവുന്നു

താലിബാനെ കവി വാല്മീകിയോട് ഉപമിച്ച് വിവാദത്തിൽ പെട്ട് മുനാവർ റാണ. ഇന്ത്യ ടുഡേ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കവി വിവാദപരാമർശം നടത്തിയത്. താലിബാൻകാർ ഭീകരന്മാരല്ലെന്നും അവർ യോദ്ധാക്കളാണെന്നും റാണ പറഞ്ഞു. മഹാകവിയാകുന്നതിന് മുൻപ് വാത്മീകി കൊള്ളക്കാരനായിരുന്നു. പിന്നീടാണ് അദ്ദേഹം മഹാകവിയായി മാറുന്നത്. ഇത് പോലെ താലിബാനും മാറുമെന്നും റാണ അഭിപ്രായപ്പെട്ടു.

“നിങ്ങൾ ചരിത്രം പരിശോധിച്ചാൽ, അഫ്ഗാനിസ്ഥാൻ ഇന്ത്യയോട് ഒരു ദോഷവും ചെയ്തിട്ടില്ല. ഇന്ത്യ താലിബാനെ ഭയപ്പെടേണ്ടതില്ല. ആ രാജ്യത്ത് കാര്യമായൊന്നും സംഭവിച്ചില്ല, എന്നാൽ അഫ്ഗാനിലെ ഏതെങ്കിലും താലിബാനിയാൽ ഒരു ഇന്ത്യയേയും ഉപദ്രവിച്ച ഒരു സംഭവം പോലുമില്ല. റിപ്പോർട്ട് ചെയ്യപ്പെട്ടു, “റാണ പറഞ്ഞു. അമേരിക്കക്കെതിരെയും റാണ വിമർശനങ്ങൾ ഉന്നയിച്ചു. “കഴിഞ്ഞ 20 വർഷമായി അഫ്ഗാൻ ജനത എത്ര മാത്രം നരകിച്ചു … അമേരിക്കക്കാർക്ക് ഒരു മനുഷ്യനെ കൊല്ലുന്നത് ഒരു ഉറുമ്പിനെ കൊല്ലുന്നതിന് തുല്യമാണ് … അവർ അത് കാര്യമാക്കുന്നില്ല” എന്നാണ് റാണ .

അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്തതിന് മുനാവർ റാണ മാദ്ധ്യമ പ്രവർത്തകനെ വിമർശിക്കുകയും ചെയ്തു. ഇന്ത്യയിൽ ധാരാളം പ്രശ്നങ്ങൾ ഉള്ളപ്പോൾ നിങ്ങൾ എന്തിനാണ് അഫ്ഗാനിസ്ഥാനിലെ വിഷയം ചർച്ച ചെയ്യുന്നതെന്നായിരുന്നു റാണയുടെ ചോദ്യം.

താലിബാൻ വിദേശികളിൽ നിന്ന് അഫ്ഗാനിസ്ഥാനെ മോചിപ്പിച്ചിരിക്കുകയാണെന്നും അത് സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യ ബ്രിട്ടീഷുകാരോട് പോരാടിയതിന് തുല്യമാണെന്നുമായിരുന്നു മറ്റൊരു അഭിമുഖത്തിൽ റാണ അഭിപ്രായപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close