KERALANEWS

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചവർ പോലീസ് പിടിയിൽ; കൊലപാതകശ്രമത്തിലേക്ക് എത്തിയത് വാക്കുതർക്കം

കൊല്ലം.യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ പോലീസ് പിടിയിലായി. മയ്യനാട് മുക്കം കാക്കൻറഴികം വീട്ടിൽ അൻവർ എന്നു വിളിക്കുന്ന അലി അക്ബർ (32), മയ്യനാട് മുക്കം കോരമംഗലം തൊടിയിൽ ജാഫർഖാൻ മൻസിലിൽ ജാഫർഖാൻ (37) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇന്നലെ രാത്രി മുക്കം കടപ്പുറത്ത് വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇവർ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരവൂർ പൊഴിക്കര സ്വദേശിയായ യാക്കൂബ്ഖാനാണ് മുക്കം ലക്ഷ്മിപുരം തോപ്പിൽ തൈക്കാവിന് സമീപമുളള റോഡിൽ വച്ച് കുത്തേറ്റത്ത്. ഇരുവിഭാഗം യുവാക്കൾ കടൽ തീരത്ത് ഇരുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.

അതിനെ തുടർന്ന് റോഡിൽ വച്ച് അലി അക്ബർ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് യാക്കൂബ്ഖാൻറെ വയറിൽ കുത്തി ഗുരുതരമായ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യാക്കൂബിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനേയും ഇവർ പരിക്കേൽപ്പിച്ചു. പരിക്കേറ്റ യാക്കൂബ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കേസിലെ മുഖ്യ പ്രതിയായ അലി അക്ബർ കൊട്ടിയം പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിൽ പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മുക്കം കായലോരത്ത് നിന്നും രാത്രി തന്നെ പോലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിൻറെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജയേഷ്. ജെ, അനൂരൂപാ.എസ്, ആൻറണി. സി. സുനിൽകുമാർ. റ്റി സി.പി.ഒ മാരായ പ്രമോദ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻറ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close