KERALANEWSTrending

ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; ചവിട്ടി എല്ലുകൾ ഒടിച്ച് മൃതദേഹം മറവു ചെയ്യാനും ശ്രമം; ഹരികൃഷ്ണയോട് സഹോദരീ ഭർത്താവ് ചെയ്തത് കൊടും ക്രൂരത

ആലപ്പുഴ: ഭാര്യാ സഹോദരിയെ രതീഷ് കൊലപ്പെടുത്തും മുമ്പും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അതിന് ശേഷം ഹരികൃഷ്ണയെ രതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതിയെ മർദ്ദിച്ചു അവശയാക്കിയ ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാർഡ് തളിശേരിത്തറ ഉല്ലാസിന്റെ മകൾ ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭർത്താവ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.

തുടർന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചു. രതീഷ് 2 വർഷമായി ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടായി.

എന്നാൽ ഈ കല്യാണംഎന്തുവന്നാലും നടത്തില്ലെന്ന് വെല്ലുവിളിച്ച രതീഷ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയെന്നാണു കരുതുന്നത്. ജോലികഴിഞ്ഞു ചേർത്തലയിലെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു മിക്കപ്പോഴും സ്‌കൂട്ടറിൽ വീട്ടിലെത്തിച്ചിരുന്നത്. ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേർത്തല തങ്കിക്കവലയിൽ എത്തിയപ്പോൾ രതീഷ് സ്‌കൂട്ടറിൽ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മർദിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ജനലിൽ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടർന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാൻ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടർന്ന് എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു.

ഇങ്ങനെയാണ് മൃതദേഹത്തിൽ മണൽ പുരണ്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീതുവിനു വെള്ളിയാഴ്ച രാത്രിജോലിയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കൽ കോളേജിൽനിന്നു ജോലി കഴിഞ്ഞിറങ്ങിയതാണു ഹരികൃഷ്ണ. രാത്രി എട്ടരയായിട്ടും വീട്ടിലെത്താഞ്ഞതോടെയാണു വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടപ്പോൾ ഹരികൃഷ്ണ ഇന്നു ജോലികഴിഞ്ഞുവരില്ലെന്നു പറഞ്ഞുവെന്നായിരുന്നു മറുപടി.

ശനിയാഴ്ച പുലർച്ചേ വീട്ടുകാർ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന്, രതീഷിന്റെ പൂട്ടിയവീട് പൊലീസിന്റെ സാന്നിധ്യത്തിൽ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല.

രതീഷ് രണ്ടു മക്കളെയും കുടുംബവീട്ടിലേക്കു മാറ്റിയിരുന്നു. ഇങ്ങനെ ആസൂത്രിതമായിട്ടായിരുന്നു രതീഷിന്റെ നീക്കങ്ങൾ. ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല. വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നാണ് പൊലീസ് വ്യക്തമക്കിയത്. എന്ത് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ട് വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയമുണ്ട്.

കൊലപാതകത്തിന് ശേഷം വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. സംഭവശേഷം ഒളിവിൽപ്പോയ സഹോദരീഭർത്താവ് പുത്തൻകാട്ടിൽ രതീഷിനെ ശനിയാഴ്ച വൈകുന്നേരത്തോടെ ചേർത്തല ചെങ്ങണ്ടയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച രതീഷിനെ റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close