KERALANEWS

അവിചാരിതമായി രാമകൃഷ്ണൻ തിരച്ചെത്തിയപ്പോൾ രവിയെ വീട്ടിനകത്ത് കണ്ടത് സംശയാസ്പദമായ സാഹചര്യത്തിൽ; ഒറ്റ അടിയിൽ തന്നെ തലയോട്ടി പൊട്ടി; പാത്തിക്കരയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബളാൽ പഞ്ചായത്തിലെ പാത്തിക്കരയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിൽ കലാശിച്ചത് അവിഹിതബന്ധമെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കവും, കയ്യാങ്കളിയും. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ രവി (40) യെ കൊലപ്പെടുത്തിയ പാത്തിക്കരയിലെ രാമകൃഷ്ണന്റെ (50) അറസ്റ്റ് വ്യാഴാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയതായി കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ വ്യക്തമാക്കി.

അവിവാഹിതനായ രവി രാമകൃഷ്ണന്റെ വീട്ടിൽ പതിവായി പോകാറുണ്ട്. സംഭവ ദിവസം രാവിലെയും പോയിരുന്നു. ഈ സമയം രാമകൃഷ്ണൻ കൂലിപ്പണിക്കായി പുറത്തുപോയിരുന്നു. അവിചാരിതമായി രാമകൃഷ്ണൻ തിരച്ചെത്തിയപ്പോൾ രവിയെ വീട്ടിനകത്ത് സംശസാഹചര്യത്തിൽ കണ്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്നുണ്ടായ മർദ്ദനത്തെ തുടർന്ന് രവി മരണപ്പെടുകയുമായിരുന്നു. സംഭവം നടന്നയുടൻ പ്രതി രാമകൃഷ്ണനെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൃത്യത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ….

ബുധനാഴ്ച രാവിലെ ആറ് മണിക്ക് മുമ്പ് കവുങ്ങിന് മരുന്നടിക്കുന്ന ജോലിക്ക് പോയ രാമകൃഷ്ണൻ അന്ന് ജോലി ഇല്ലാത്തതിനാൽ തിരിച്ച്‌ 6.30 മണിയോടെ വീട്ടിൽ മടങ്ങിയെത്തിയതായിരുന്നു. ഇവരുടെ 20 വയസുള്ള മകനും അതിരാവിലെ ജോലിക്ക് പോയിരുന്നു. മടങ്ങി വീട്ടിലെത്തിയ രാമകൃഷ്ണൻ തന്റെ ഭാര്യയെയും കൊല്ലപ്പെട്ട രവിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കിടപ്പറയിൽ കണ്ടതായും പ്രകോപിതനായ രാമകൃഷ്ണൻ രവിയെ വലിച്ച്‌ പുറത്തിട്ട് വീട്ടിലുണ്ടായിരുന്ന വിറക് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. രവിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച രാമകൃഷ്ണന്റെ ഭാര്യക്കും അക്രമത്തിൽ പരിക്കേറ്റു.

തലയോട്ടി പൊട്ടി രക്തം വാർന്ന് കിടന്ന നിലയിലായിരുന്ന രവിയെ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുള്ള നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒറ്റ അടിയിൽ തന്നെയായിരുന്നു തലയോട്ടി പൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിക്കും. പ്രതിയുടെ ഭാര്യയുടെ പരിക്ക് ഗുരുതമല്ലെന്നും ഇവർ ആശുപത്രി വിട്ട് വീട്ടിൽ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രൂരമായ കൊലയിൽ നടുങ്ങിയിരിക്കുകയാണ് പാത്തിക്കര ഗ്രാമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close