KERALANEWSTrending

ഭർത്താവിനോട് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ബിന്ദു പോയത് ഭാര്യയും രണ്ട് മക്കളുമുള്ള മുസ്തഫക്കൊപ്പം; ലോഡ്ജിൽ മുറിയെടുത്തത് ദമ്പതികളെന്ന പേരിലും; രണ്ട് ദിവസം മുറി തുറക്കാതിരുന്നതോടെ ജീവനക്കാർ നടത്തിയ പരിശോധനയിൽ കണ്ടത് അഴുകിത്തുടങ്ങിയ യുവതിയുടെ മൃതദേഹവും

പന്തീരാങ്കാവ്: കാണാതായ വീട്ടമ്മ കോയമ്പത്തൂർ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെയാണ് വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മുസ്തഫ എന്നയാൾ കൈ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് രണ്ടുപേരെയും ലോഡ്ജ് മുറിയിൽ കണ്ടത്. ബിന്ദുവിന് ഭർത്താവും മകനുമുണ്ട്. ഒപ്പം താമസിച്ചിരുന്ന മുസ്തഫക്ക് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്.

ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെ കാണാതായതായി പന്തീരാങ്കാവ് പോലീസിന് പരാതി ലഭിക്കുന്നത്. ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടർന്നാണ് ഭർത്താവ് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടയിലാണ് ചാലപ്പുറത്തെ ധനകാര്യ സ്ഥാപന ശാഖയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്. ഞായറാഴ്ച ഉച്ചബിന്ദുവിന്റെയും മുസ്തഫയുടെയും ഫോണിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്.

ജൂലായ് 26നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ദമ്പതികളെന്ന നിലയിലാണ് ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജിൽ ഇവർ മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജിവനക്കാർ നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മറ്റുനടപടിക്രമങ്ങളിലേക്ക് കടക്കും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേൽപിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബിന്ദുവിന്റെ ബന്ധുക്കളും പന്തീരാങ്കാവ് പോലീസും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അതിനുശേഷം മാത്രമേ അറിയാനാകൂവെന്ന് പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസ് പറഞ്ഞു. പൊക്കുന്നിൽ വീടുപണി നടക്കുന്നതിനാൽ ബിന്ദുവും കുടുംബവും കൈമ്പാലത്തിനടുത്താണ് താമസിച്ചിരുന്നത്. ഇവർക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close