MUSICNEWSSocial Media

രാധിക തിലകിന്റെ ഓർമ്മയിൽ സംഗീതലോകം; ബന്ധുക്കളായ ​ഗായകർ ഒരുക്കിയ സംഗീതസമർപ്പണം ശ്രദ്ധേയമാകുന്നു

എന്നും ഓർമ്മയിൽ സുക്ഷിക്കാവുന്ന ഒത്തിരി ​ഗാനങ്ങൾ പാടിയ അനശ്വര ശബ്ദത്തിനുടമ രാധിക തിലകിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ തീർത്ത സംഗീതസമർപ്പണമാണ് സോഷ്യൾ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. രാധികയുടെ അടുത്ത ബന്ധുക്കളായ സുജാത മോഹന്‍, മകൾ ശ്വേത, ജി.വേണുഗോപാൽ, മകൻ അരവിന്ദ്, രാധികയുടെ മകൾ ദേവിക എന്നിവർ ചേർന്നാണ് സംഗീതസമർപ്പണം തീർത്തത്.

മായാമഞ്ചലിൽ, പള്ളിത്തേരുണ്ടോ, കുഴലൂതും പൂന്തെന്നലേ, സ്വർഗങ്ങൾ സ്വപ്നം കാണും തുടങ്ങിയ എക്കാലത്തെയും ഹൃ​ദ്യമായ പാട്ടുകൾ ചേർത്താണ് ഈ സംഗീതകുടുംബത്തിലെ രണ്ട് തലമുറയിൽപ്പെട്ടവർ മെഡ്‌ലി ഒരുക്കിയത്. ഒറ്റയാൾപ്പട്ടാളം എന്ന സിനിമയിൽ രാധികയും വേണുഗോപാലും ചേർന്നുപാടിയ മായാമഞ്ചലിൽ എന്ന ​ഗാനം കൂടുതൽ ജനകീയമാണ്.

കഴിഞ്ഞ വർഷം ദേവിക അമ്മയുടെ ഓർമക്ക്​ മുന്നിൽ സംഗീതാർച്ചന നടത്തിയിരുന്നു. അന്ന് ഗായികയും ബന്ധുവുമായ ശ്വേത മോഹനും ദേവികയും ചേർന്ന് രാധികയുടെ ഹിറ്റ്​ ഗാനങ്ങളായ മായാമഞ്ചലിൽ (ഒറ്റയാൾ പട്ടാളം-ശരത്​-പി.കെ. ഗോപി), കാനന കുയിലേ (മിസ്​റ്റർ ബ്രഹ്​മചാരി-മോഹൻ സിത്താര-ഗിരീഷ്​ പുത്തഞ്ചേരി), ദേവസംഗീതം നീയല്ലേ (ഗുരു-ഇളയരാജ-എസ്​. രമേശൻ നായർ) എന്നീ ഗാനങ്ങളാണ് പാടി. അന്ന് ഇതും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

തങ്ങളുടെ കുടുംബത്തിലെ രണ്ട് തലമുറയിൽപ്പെട്ട ഈ 5 ഗായകരും ആദ്യമായാണ് ഒരുമിച്ചു പാടുന്നതെന്ന് ജി.വേണുഗോപാൽ പറഞ്ഞു. പ്രിയപ്പെട്ട അനുജത്തി രാധിക തിലകിനു വേണ്ടി ഗാനം സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close