KERALANEWSTop News

‘വര്‍ഗീയ ലക്ഷ്യത്തോടെയാണ് മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയത്; വിവാഹ മോചനം എല്ലാവരിലുമുണ്ട്, മുസ്ലീമിന്റെ മാത്രം ക്രമിനല്‍ കുറ്റമാക്കുന്നതെങ്ങനെ?’ ; മുത്തലാഖ് നിരോധനത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: മുത്തലാഖ് നിരോധനത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ലക്ഷ്യത്തോടെയാണ് മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എല്ലാ വിവാഹ മോചനവും സിവില്‍ കേസാണ്. എന്നാല്‍ മുസ്ലീമിന്റെ വിവാഹമോചനം ക്രമിനല്‍ കുറ്റമാക്കിയെന്നായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. സമ്മേളനത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, രാജ്യത്തെ നിരവധി മുസ്ലീം വനിതാ സംഘടനകളുടെ ഉള്‍പ്പെടെ പരാതികള്‍ പരിഗണിച്ചാണ് നിയമനിര്‍മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചത്.

അതേസമയം, വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമനത്തില്‍ തീരുമാനം എടുക്കേണ്ടത് വഖഫ് ബോര്‍ഡ് ആണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മത സംഘടനകള്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ അക്കാര്യം പറയുകയും ചെയ്തു. ജിഫ്രി തങ്ങളുമായും, കാന്തപുരവുമായി ഒക്കെ ചര്‍ച്ച നടന്നിട്ടുണ്ട്. ഇനിയും ചെയ്യുമെന്നും പിണറായി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close