KERALANEWS

മുത്തലാഖ് ചൊല്ലണം; നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു; സംഭവത്തിന് പിന്നിൽ ഭാര്യയുടെ ബന്ധുക്കൾ

മലപ്പുറം: കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഭാര്യയുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിൽ.

തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്.

ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close