KERALANEWSTop News

മുട്ടിൽ മരംമുറി: അമ്മയുടെ ശവസംസ്കാര ചടങ്ങിൽ അകമ്പടിയില്ലാതെ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് കോടതിയും പോലീസും; പോലീസിനോട് കയർത്ത് പ്രതികൾ; കോടതിക്ക് പുറത്ത് നാടകീയരംഗങ്ങൾ സൃഷ്ടിച്ച് പ്രതികളുടെ വാക്കേറ്റം

മാനന്തവാടി: മുട്ടിൽ മരം മുറി കേസിൽ റിമാൻഡിൽ വിട്ട പ്രതികളെ പോലീസ് അകമ്പടി ഇല്ലാതെ മാതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് അയക്കാനാവില്ലെന്ന് അറിയിച്ച് കോടതി. എന്നാൽ എങ്കിൽ ചടങ്ങുകൾക്ക് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ കോടതി സാക്ഷിയായത് നാടകീയ രംഗങ്ങൾക്കാണ്. കോടതിക്ക് പുറത്ത് പൊലീസിൻറെ വാക്കേറ്റം നടത്തിയ പ്രതികൾ വികാരാധീനരായും രൂക്ഷമയുമാണ് പ്രതികരിച്ചത്. ശവ സംസ്കാര ചടങ്ങിനായി വീട്ടിലേക്ക് കൊണ്ടു പോകുന്നില്ലെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതിക്ക് പുറത്ത് പോലീസിനെതിരെ ആരോപണം ഉന്നയിച്ച ഇവർ ബന്ധുക്കളോട് ചടങ്ങുകൾ മാറ്റിവെക്കാനും ആവശ്യപ്പെട്ടു. പ്രതികളെ ഒടുവിൽ മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പോലീസ് അകമ്പടിയില്ലാതെ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 14 ദിവസം റിമാൻഡ് ചെയ്ത പ്രതികളെ പോലീസ് സംരക്ഷണമില്ലാതെ സംസ്ക്കാര ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് അസാധാരണ നടപടിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

എങ്കിൽ അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ജഡ്ജി കോടതിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികൾ പോലീസുമായി രൂക്ഷമായ വാക്ക് തർക്കത്തിലേർപ്പെട്ടു. കോടതിയിൽ നിന്ന് പ്രതികൾ ഇറങ്ങാൻ തയ്യാറായില്ല. പിന്നീട് പോലീസ് പാടുപെട്ടാണ് പ്രതികളെ പുറത്തിറക്കിയത്. പോലീസ് അനീതി കാട്ടിയെന്ന് പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞു. മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റിയ പ്രതികളെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close