KERALANEWS

മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

സുൽത്താൻ ബത്തേരി: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 24 വരെ നീട്ടി. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഇതിനിടെ പട്ടയഭൂമിയിലെ മരം മുറിക്കേസുകൾ സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി വിധിപറയാനായി മാറ്റിയിരുന്നു. ഹൈക്കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങൾ മുദ്രവച്ച കവറിൽ വെള്ളിയാഴ്ച്ചയ്ക്കകം കൈമാറാൻ സർക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

മരംമുറിച്ചുകടത്തിയതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ സാവകാശം വേണ്ടിവരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സർക്കാർ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close