KERALANEWS

കണ്ണൂരിൽ വീണ്ടും എം.വി. ജയരാജൻ; സി.പി.എം ജില്ല സെക്രട്ടറിയായി തുടരും

കണ്ണൂർ: എം.വി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി. ജില്ല സമ്മേളനത്തിലാണ് സെക്രട്ടറിയായി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജില്ല സെക്രട്ടറി പി. ജയരാജൻ വടകര മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥിയായ സാഹചര്യത്തിലാണ്‌ ജയരാജൻ ജില്ല സെക്രട്ടറിയായത്‌. 61കാരനായ ജയരാജൻ നിയമ ബിരുദധാരിയാണ്. നിലവിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവർത്തകസമിതി അംഗവുമാണ്‌.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത്‌ സജീവമാകുന്നത്. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ല പ്രസിഡൻറ്, സംസ്ഥാന ജോയിൻറ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി, ലോട്ടറി ഏജൻറ്സ് ആന്‍ഡ് സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, കെ.എസ്‌.ഇ.ബി അംഗം, ലോട്ടറി ഏജൻറ്സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എടക്കാട്‌ മണ്ഡലത്തിൽനിന്ന്‌ രണ്ടു തവണ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ്‌ ഭരണത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി. ജനകീയ പോരാട്ടങ്ങൾ നയിച്ച ജയരാജന്‌ പൊലീസ്‌മര്‍ദനങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന കൂത്തുപറമ്പ്‌ വെടിവയ്‌പ്‌ സംഭവത്തിൽ ജയരാജൻ ക്രൂര മര്‍ദനത്തിന്‌ ഇരയായി.
കോടതിയലക്ഷ്യക്കേസിന്റെ പേരിലും വേട്ടയാടി. പെരളശേരിയിലെ മാരിയമ്മാർ‍വീട്ടില്‍ പരേതരായ വി കെ കുമാരന്റെയും എം വി ദേവകിയുടെയും മൂത്ത മകനാണ്. കേരള ബാങ്ക്‌ കണ്ണൂര്‍ റീജ്യണൽ ഓഫീസ്‌ സീനിയർ മാനേജർ ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവര്‍ മക്കൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close