INDIANEWS

മൈസൂരുവിലെ നിർഭയ മോഡൽ ക്രൂരതയ്ക്കു പിന്നിൽ പഴക്കച്ചവടക്കാർ; മലയാളി വിദ്യാർഥികൾക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തൽ;


മൈസൂരു: എംബിഎ വിദ്യാർഥിനിയെ ക്രൂരമായി കൂട്ടബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. പ്രതികളിൽ നാലുപേരെ തമിഴ്നാട്ടിൽനിന്നും അഞ്ചാമത്തെയാളെ കർണാടകയിലെ ചാമരാജ് നഗറിൽ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നും പിടിയിലായ മൂന്ന് പേർ ക്രിമിനൽ സ്വഭാവം ഉള്ളവരാണ്. പ്രതികൾ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാർത്ഥികളാണെന്നായിരുന്നു തുടക്കത്തിൽ പോലീസിന്റെ സംശയം. എന്നാൽ തുടരന്വേഷണത്തിൽ വിദ്യാർഥികൾ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.

അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരിൽ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവർ മൈസൂരു ചന്തയിൽ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോൾ അവർ മദ്യപിച്ചിരുന്നു. അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെൺകുട്ടി ചാമുണ്ഡിഹിൽസിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് ദിവസം പ്രതികൾ അവരെ പിന്തുടർന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവർ ആക്രമിച്ചത്. കവർച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസിൽ നിർണ്ണായകമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close