INDIANEWSTop News

‘വിദ്യാർത്ഥിനികൾ വൈകിട്ട് ആറര കഴിഞ്ഞാൽ പുറത്തിറങ്ങരുത്’; മൈസൂർ സർവകലാശാലയുടെ പുതിയ ഉത്തരവിനെതിരെ രൂക്ഷ വിമർശനം; വിവാദമായതിനെ തുടർന്ന് ഉത്തരവ് പിൻവലിച്ചു

മൈസൂർ :എംബിഎ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാർഥിനികൾ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങരുതെന്ന ഉത്തരവ് മൈസൂര്‍ സര്‍വകലാശാല പിന്‍വലിച്ചു. ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.

മാനസഗംഗോത്രി ക്യാംപസിൽ 85 പിജി ഡിപ്പാർട്ട്‌മെന്റുകളും മൂന്നു പെൺകുട്ടികളുടെ ഹോസ്റ്റലും ആൺകുട്ടികളുടെ ഒരു ഹോസ്റ്റലുമാണുള്ളത്. പൊലീസിൽനിന്നുള്ള നിർദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസവും വൈകിട്ട് ആറ് മുതൽ രാത്രി ഒൻപതു വരെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിൽ പട്രോളിങ് നടത്തുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എംബിഎ വിദ്യാര്‍ത്ഥിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കായി മൈസൂര്‍ സര്‍വകലാശാല പുതിയ ഉത്തരവിറക്കിയത്.

വൈകിട്ട് ആറരയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങരുതെന്നായിരുന്നു കർശന നിര്‍ദേശം. 250 ഏക്കറിലുള്ള കുക്കരഹള്ളി തടാകത്തിന്റെ പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ആശങ്കയും ആകുലതയും ഉണ്ടായിരുന്നെന്നും ഈ സാഹചര്യത്തിലാണ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു സര്‍വകലാശാല അധികൃതരുടെ വിശദീകരണം. എന്നാൽ പുതിയ നിർദ്ദേശം ഇറക്കിയതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ഇതിനെ തുടർന്ന് വിവാദമായ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

അതേസമയം ബലാത്സംഗ കേസിലെ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി എത്തിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close