INSIGHT

വളരാനും സഞ്ചരിക്കാനും കഴിവുള്ള കല്ലുകളോ..? റുമേനിയയിലെ ജീവനുള്ള കല്ലുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്..!

ഒട്ടനവധി കൗതുകങ്ങളും അതിലേറെ രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഒന്നാണ് നമ്മുടെ പ്രകൃതി. അത്തരത്തിൽ ഒരുപാട് അത്ഭുതവും ആകാംഷയുമൊക്കെ ഒളിപ്പിച്ച ഒന്നാണ് റുമേനിയയിലെ വളരുന്ന കല്ലുകൾ. സാധാരണ ഒരു കല്ലെന്ന് പറഞ്ഞാൽ നമ്മുക്ക് അറിയാം അത് നിശ്ചലമാണെന്ന് . അതിനു ജീവനില്ലെന്ന് . അതുകൊണ്ട് തന്നെ നിന്റെ മനസ്സെന്താ കല്ലാണോ എന്ന് പോലും നാം ചോദിക്കാറുണ്ട്.എന്നാൽ റുമേനിയയിലെ കള്ളിന്റെ പ്രത്യേകത എന്തെന്ന് അറിയാമോ. അവയ്ക്ക് വളരാനും സഞ്ചരിക്കാനും കഴിയും.

റുമേനിയയിലെ കോസ്‌തേഷ്യയിലാണ് ട്രാവന്റസ്‌ എന്നറിയപ്പെടുന്ന ജീവനുള്ള കല്ലുകൾ ഉള്ളത്. നിരവധി പ്രത്യേകതകളാണ് ഈ പാറക്കലുകൾക്ക് ഉള്ളത്. സാധാരണ കല്ലുകളെപ്പോലെത്തന്നെ ഈ കല്ലുകളുടെ ഉൾവശവും വളരെയേറെ കാഠിന്യമേറിയതാണ്. എന്നാൽ ഇവയുടെ പുറംഭാഗം വളരെ കനംകുറഞ്ഞതാണ്. മാത്രമല്ല ഒരുതരം മണലുകൊണ്ടാണ് പുറംഭാഗം ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്.ഭാരം കുറഞ്ഞ പുറംഭാഗമാണ് ഈ കല്ലുകളെ വളരാൻ സഹായിക്കുന്നത്. മഴ പെയ്തുകഴിയുമ്പോൾ ഇവയുടെ പുറംഭാഗത്തുള്ള മണൽ സിമെന്റിന് സമാനമാകും. ഇതോടെ കല്ലുകൾ വളർന്നതായി തോന്നുന്നും എന്നാണ് ഗവേഷകർ പറയുന്നത്.

ഈ പ്രദേശങ്ങളിൽ വ്യാപകമായി ഇത്തരം കല്ലുകൾ കണ്ടിരുന്നതായാണ് റിപ്പോർട്ട്. ഇവ ജീവന്റെ സിലിക്കൺ രൂപങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്. മനുഷ്യരുടേതിന് സമാനമായ പൾസ് പോലും ഈ കല്ലുകൾക്ക് ഉണ്ടെന്നാണ് പറയുന്നത്. ഇവയ്ക്ക് ശ്വസിക്കാൻ കഴിയും. എന്നാൽ ഒരു തവണ ശ്വാസം എടുക്കണമെങ്കിൽ ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ വരെ എടുക്കുമെന്നുമാണ് പറയപ്പെടുന്നത്. അതിന് പുറമെ ഈ പാറകൾക്ക് സ്വയം വിഭജിക്കപ്പെടാനുള്ള കഴിവും ഉണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close