KERALANEWS

നാടാർ ക്രിസ്ത്യൻ സംവരണം സ്റ്റേ തുടരും; ഹർജി ഈ മാസം 25ന്

കൊച്ചി: . നാടാർ സംവരണത്തിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സിംഗിൾ ബെഞ്ചിന്റെ സ്റ്റേ അടിയന്തിരമായി നീക്കണമെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ട് വെച്ചത്. ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.

2018ൽ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കു ശേഷം കേന്ദ്ര പിന്നോക്ക വിഭാഗ കമ്മിഷനുമായി കൂടിയാലോചിച്ച് രാഷ്‌ട്രപതിയാണ് പിന്നോക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. നാടാർ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധിക സംവരണം ഏർപ്പെടുത്തി ഫെബ്രുവരി 6നു ഇറക്കിയ
ഉത്തരവ് ഭരണ ഘടനാ വിരുദ്ധമാണെന്ന ഹർജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വിധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close