celebrityKERALANEWSTrending

വേർപിരിഞ്ഞാലും പ്രിയപ്പെട്ടവൾ; സിനിമയിലെ തന്‍റെ ഏറ്റവും മികച്ച ജോഡി സാമന്ത തന്നെയെന്ന് നാഗചൈതന്യ

ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും വേര്‍പിരിയല്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും വിവാഹമോചന വാര്‍ത്ത കഴിഞ്ഞ വര്‍ഷം എല്ലാവരെയും അറിയിക്കുന്നത് എന്നാൽ വേര്‍പിരിഞ്ഞെങ്കിലും പരസ്പരം ചളി വാരിയെറിയാനൊന്നും നാഗചൈതന്യയെയും സാമന്തയെയും കിട്ടില്ല. വിവാഹമോചനത്തിന്‍റെ നടപടികള്‍ പുരോഗമിക്കുമ്പോഴും ഇരുവരും പരസ്പര ബഹുമാനത്തോടെ തന്നെയാണ് സംസാരിക്കുന്നത്. വേര്‍പിരിയല്‍ എന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നായിരുന്നു ഈയിടെ നാഗ് പറഞ്ഞത്. ഇപ്പോള്‍ സാമന്തയെക്കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നായികമാരില്‍ ആരുമായിട്ടാണ് മികച്ച ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിയുള്ളതെന്നായിരുന്നു ചോദ്യം. സാമന്തയെന്നായിരുന്നു നാഗചൈതന്യയുടെ ഉത്തരം. ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാഗചൈതന്യ സാമന്തയെ പ്രശംസിച്ചത്. ദീപിക പദുക്കോണിനും ആലിയ ഭട്ടിനൊപ്പവും അഭിനയിക്കാന്‍ ഇഷ്ടമാണെന്നും അവരുടെ അഭിനയം തനിക്ക് ഇഷ്ടമാണെന്നും ചായ് സാം പറഞ്ഞു. എപ്പോഴെങ്കിലും അവസരം ലഭിച്ചാല്‍ ഈ നടികള്‍ക്കൊപ്പം സ്ക്രീന്‍ പങ്കിടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.

മാനം, യേ മായ ചേസാവേ, ഓട്ടോനഗർ സൂര്യ, മജിലി എന്നീ ചിത്രങ്ങളിലാണ് നാഗചൈതന്യയും സാമന്തയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ താരങ്ങള്‍ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. ഒടുവില്‍ നാലു വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു. നാഗ് വാഗ്ദാനം ചെയ്ത 200 കോടി രൂപ ജീവനാംശം സാമന്ത നിരസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണോ? എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട കുറിപ്പ് സാമന്ത തന്‍റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും നീക്കം ചെയ്തതാണ് ആരാധകരില്‍ സംശയമുണര്‍ത്തുന്നത്. എങ്കിലും ഈ നീക്കത്തെ സന്തോഷകരമായ കാര്യമെന്ന രീതിയിലാണ് ആരാധകര്‍ നോക്കിക്കാണുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവിട്ടതിനു ശേഷം കഴിഞ്ഞ വര്‍ഷം നവംബറില്‍ നാഗചൈതന്യയുടെ അച്ഛനും തെലുങ്ക് സൂപ്പര്‍താരവുമായ നാഗാര്‍ജുനയെ സന്ദര്‍ശിച്ചപ്പോളും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. നാഗാര്‍ജ്ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ആണ് നടി എത്തിയത്.

2010ൽ ​ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ;യാ മായ ചേസവേ’ എന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ‘യാ മായ ചേസവേ’യെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. ‘മനം’, ‘അഞ്ചാൻ’, ‘കത്തി’, ‘തെരി’, ‘ജനത ഗാരേജ്’, ‘മേഴ്‍സല്‍’, ‘മജിലി’, ‘നീതാനെ എൻ പൊൻവസന്തം’, ‘ഓട്ടോനഗര്‍ സൂര്യ’, ’10 എൻഡ്രതുക്കുള്ള’ തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്. അല്ലു അര്‍ജ്ജുന്‍റെ ഹിറ്റ് ചിത്രം പുഷ്പയില്‍ ഐറ്റം നമ്പറുമായെത്തി സാമന്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close