celebrityNEWS

സാമും ചായും എനിക്ക് പ്രിയപ്പെട്ടവരാണ്, അവരുടെ ഇടയിൽ സംഭവിച്ചത് നിർഭാഗ്യകരം ; പ്രതികരണവുമായി നാഗാർജുന

ഏറെ നാളായി നീണ്ട് നിന്ന അഭ്യൂഹങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേർപിരിയുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. എങ്കിലും തങ്ങൾ സുഹൃത്തുക്കളായി തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെലുഗ് സൂപ്പർ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജുന ഈ വിഷയത്തിലെ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. സാമും ചായും തനിക്ക് പ്രിയപെട്ടവരാണെന്നും അവർക്ക് ഇടയിൽ സംഭവിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം,

“കഠിനമായ ഹൃദയത്തോടെ ഞാൻ ഇത് പറയട്ടെ! സാമിനും ചായ്ക്കും ഇടയിൽ സംഭവിച്ചത് വളരെ നിർഭാഗ്യകരമാണ്. ഭാര്യയും ഭർത്താവും തമ്മിൽ സംഭവിക്കുന്നത് വളരെ വ്യക്തിപരമാണ്. സാമും ചായും എനിക്ക് പ്രിയപ്പെട്ടവരാണ്, എന്റെ കുടുംബം എപ്പോഴും സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ വിലമതിക്കും, അവൾ എപ്പോഴും ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും! ദൈവം ഇരുവർക്കും ശക്തി നൽകി അനുഗ്രഹിക്കട്ടെ.”

തെലുഗ് സിനിമാ മേഖലയിൽ ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്നു വിവാഹ സമയത്ത് സാമന്ത. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ച് കാലം വിട്ടുനിന്നു. പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങൾ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്ന കാര്യം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close