INDIANEWS

വ്യാജ വാഗ്​ദാനത്തിനും ​ഭീഷണിയ്ക്കും ഒടുവിൽ അശ്ലീല സിനിമകളിൽ അഭിനയിപ്പിക്കലും; സോഫ്​റ്റ്​ പോൺ നടി നന്ദിത ദത്ത അറസ്റ്റിൽ

യുവ മോഡലുകളെ വ്യാജ വാഗ്​ദാനങ്ങൾ നൽകിയും ​ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളിൽ അഭിനയിപ്പിച്ച നടി നന്ദിത ദത്ത അറസ്റ്റിലായി. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ സോഫ്​റ്റ്​ പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത സ്​ക്രീൻ നാമമായ ‘നാൻസി ബാബി’ എന്നാണ്​ പൊതുവെ അറിയപ്പെടുന്നത്​. നന്ദിതയുടെ കൂട്ടാളിയായ മൈനാക്​ ഘോഷും അറസ്റ്റിലായിട്ടുണ്ട്​.

ഡംഡമിലെയും നക്​താലയിലെയും വീടുകളിൽ നിന്നാണ്​ നന്ദിതയും മൈനാകും അറസ്റ്റിലായത്​. രണ്ട്​ മോഡലുകൾ ജൂലൈ 26ന്​ ന്യൂടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അറസ്റ്റ്​.ബാലിഗഞ്ച്​ സ്റ്റുഡിയോയിൽ വെച്ച്‌​ ഒരിക്കൽ തൻറെ നഗ്​ന വിഡിയോ ചിത്രീകരിച്ചതായാണ്​ ഒരാൾ പരാതിപ്പെട്ടത്. ന്യൂടൗൺ ഹോട്ടലിൽ വെച്ച്‌​ ഇതേ സംഘം തന്നെ അശ്ലീല വിഡിയോയിൽ അഭിനയിപ്പിച്ചതായി രണ്ടാമത്തെ മോഡൽ പരാതി നൽകി. അറസ്റ്റിലായ പ്രതികളെ ഒരാഴ്​ച പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

ഇരുവരും അശ്ലീല വിഡിയോകൾ വിറ്റിട്ടുണ്ടോ എന്നും വലിയ റാക്കറ്റിലെ അംഗങ്ങളാണോയെന്നും പ്രതികൾക്ക്​​ രാജ്​ കുന്ദ്ര കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.അടുത്തിടെ ന്യൂടൗൺ, സാൾട്ട്​ലേക്ക്​ എന്നിവിടങ്ങളിൽ നിന്ന്​ പൊലീസ്​ പോൺ റാക്കറ്റുമായി ബന്ധപ്പെട്ട ഫോ​ട്ടോഗ്രാഫറെയും മേക്കപ്പ്​ ആർട്ടിസ്റ്റിനെയും അറസ്റ്റ്​ ചെയ്​തിരുന്നു. ​പണവും പ്രശസ്​തിയും ആഗ്രഹിക്കുന്ന മധ്യവർഗ കുടുംബത്തിലെ പെൺകുട്ടികളെ വ്യാജ വാഗ്​ദാനങ്ങൾ നൽകിയാണ്​ സംഘം വലയിലാക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close