INDIANEWSTop News

പ്രവർത്തകർ നൽകിയ വാക്ക് പാലിച്ചു; വിജയം അവർക്ക് സമർപ്പിക്കുന്നു; നെഞ്ചിലേറ്റിയ വോട്ടർമാർക്ക് നന്ദി; യുപിയിൽ ബിജെപി ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപിയെ ഒരിക്കൽ കൂടി നെഞ്ചിലേറ്റിയ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജനസാഗരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിൽ ബിജെപി പുതിയ ചരിത്രം കുറിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. അതിനാൽ വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി ബിജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു. പ്രവർത്തകർ നൽകിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്നെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിൽ കാലാവധി പൂർത്തിയായ മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് ആദ്യമായിട്ടാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

2019 ൽ കേന്ദ്രസർക്കാർ അധികാരത്തിലേറിയപ്പോൾ 2017 ൽ യുപിയിലെ ബിജെപി അധികാരത്തിലേറിയതാണ് കാരണമായത് എന്നാണ് വിദഗ്ധർ പറഞ്ഞിരുന്നത്. ഈ അഭിപ്രായത്തിൽ വിശ്വാസം ഉണ്ട്. 2022 ൽ യുപിയിൽ ഉണ്ടായ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

ഗോവയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് തെറ്റുപറ്റി. ഉത്തരാഖണ്ഡിൽ ബിജെപി ചരിത്രം കുറിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണത്തിലേറുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് കുറച്ച് ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കാനുണ്ട്. എല്ലാ ജനങ്ങളും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചിലയാളുകൾ രാഷ്‌ട്രീയത്തിന്റെ അന്തസത്ത കളഞ്ഞുപൊളിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close