Breaking NewsNEWSTECHTrending

ചൊവ്വയിൽ കണ്ടെത്തിയത് അന്യ​ഗ്രഹ ജീവികളുടെ സങ്കേതത്തിലേക്കുള്ള കവാടമോ? ചർച്ചകളിൽ നിറയുന്നത് ക്യൂരിയോസിറ്റി റോവർ അയച്ച ദുരൂഹവാതിൽ

ചൊവ്വാഗ്രഹത്തിൽ കണ്ടെത്തിയ തുരങ്ക കവാടം അന്യ​ഗ്രഹ ജീവികളുടെ സങ്കേതത്തിലേക്കുള്ള വാതിലോ? ശാസ്ത്രലോകവും ആകാംക്ഷയോടെയാണ് നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രത്തെ വിശകലനം ചെയ്യുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇത് അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്.

ഭൂമിയിലെ ആദിമ മനുഷ്യർ കഴിഞ്ഞിരുന്ന ​ഗുഹാ കവാടങ്ങളെ അനുസ്മരിപ്പിക്കുന്ന വാതിലാണ് ചിത്രത്തിലുള്ളത്. അതേസമയം, ഇതെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ചിലപ്പോൾ ഇതു പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയിലും ഭൂമിയിലെ പോലെ പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വലിയൊരു പ്രകമ്പനം കഴിഞ്ഞ മേയ് നാലിനു സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളർപ്പുകളും അകന്നുമാറലുകളും ഉണ്ടാകാം. ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു.

ചൊവ്വയിലും ഭൂകമ്പം

ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകർത്തിയിരിക്കുന്നത്. നേരത്തെ ചൈനയിൽ ഇറങ്ങിയ ചൈനയുടെ യുടു 2 റോവർ ക്യൂബ് ആകൃതിയുള്ള ഏതോ വസ്തുവിന്റെ ചിത്രം പകർത്തിയിരുന്നു. ചന്ദ്രനിലെ വീട് എന്ന നിലയിൽ ഈ ചിത്രം അന്യഗ്രഹജീവി സിദ്ധാന്തക്കാർക്കിടയിൽ പ്രശസ്തമായി. ഇതൊരു പാറക്കെട്ടാണെന്നു പിന്നീട് തെളിഞ്ഞു.

ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ് ഈ ദുരൂഹ കവാടത്തിന്റെ ചിത്രം പകർത്തിയിരിക്കുന്നത്. 2012 ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി റോവർ മാസങ്ങൾ നീണ്ട യാത്രകൾക്കു ശേഷം ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ഇറങ്ങിയത്. 2014 മുതൽ ഗാലി ക്രേറ്ററിലെ കേന്ദ്ര കൊടുമുടിയായ ഷാർപ് പർവതം അഥവാ ഏയോലിസ് മോൻസ് മേഖലയിലാണ് ക്യൂരിയോസിറ്റിയുള്ളത്. ചൊവ്വയിൽ മുൻപ് ദ്രവീകൃത ജലം ഉണ്ടായിരുന്ന കാലഘട്ടത്തിൽ 200 കോടി വർഷങ്ങളോളം ഇവിടെയുള്ള ഏതോ പുഴ നിക്ഷേപിച്ച പാറകളിലും ധാതുനിക്ഷേപത്തിലുമാണ് ഈ കൊടുമുടി ഉയർന്നു വന്നിരിക്കുന്നത്. അഞ്ചരക്കിലോമീറ്റർ പൊക്കമുള്ളതാണ് ഈ കൊടുമുടി.

സ്ഖലനത്തിന് മുമ്പ് സ്ത്രീയെ രതിമൂർച്ഛയിലെത്തിക്കാൻ ഒറ്റവഴി

പുഴയുടെയും ധാതുക്കളുടെയുമെല്ലാം സാന്നിധ്യമുണ്ടായിരുന്നതിനാൽ ആദിമ കാലത്ത് ഇവിടെ ജീവനുണ്ടായിരുന്നിരിക്കാം എന്ന അഭ്യൂഹം ശക്തമാണ്. ഒട്ടേറെ സങ്കീർണതകളുള്ള പരിതസ്ഥിതി വകവയ്ക്കാതെ ക്യൂരിയോസിറ്റി ഇവിടെ പര്യവേക്ഷണം നടത്തുന്നതിന്റെ കാരണവും ഇതല്ലാതെ മറ്റൊന്നല്ല.

ഷാർപ് പർവതസംവിധാനത്തിന്റെ ഭാഗമാണ് ഗ്രീൻഹ്യൂ പെഡിമെന്റെ. കഴിഞ്ഞ മാസം മുതൽ പെഡിമെന്റിന്റെ തെക്കേവശത്തുകൂടി ക്യൂരിയോസിറ്റി പര്യവേക്ഷണം തുടർന്നു വരികയായിരുന്നു. എന്നാൽ ആഴ്ചകൾക്കു മുൻപ് വെന്റിഫാക്ട്‌സ് എന്നറിയപ്പെടുന്ന വിചിത്ര ആകൃതിയിലുള്ള കുറേ പാറകൾ വഴിമുടക്കിയതു കാരണം മറ്റൊരു പാത ക്യൂരിയോസിറ്റിക്ക് എടുക്കേണ്ടി വന്നു.

ചൊവ്വയിലെ പ്രകമ്പനം

ചൊവ്വയിൽ ഭൂകമ്പത്തിനു സമാനമായ വമ്പൻ പ്രകമ്പനം നടന്നത് മെയ് നാലിനായിരുന്നു. നാസയാണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നാസയുടെ ഇൻസൈറ്റ് എന്ന ലാൻഡർ ദൗത്യമാണ് പ്രകമ്പനം പിടിച്ചെടുത്തത്. മേയ് നാലിനാണ് മോൺസ്റ്റർ ക്വേക്ക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച പ്രകമ്പനം സംഭവിച്ചത്. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രതക്ക് സമാനാമായ പ്രകമ്പനം ഭൂമിയിലെ കമ്പനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി തീവ്രതയുള്ളതാണ്. എന്നാൽ, ഭൂമിക്ക് പുറത്ത് ഇത്രയും തീവ്രതയുള്ള പ്രകമ്പനം നടക്കുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെയുള്ള കമ്പനങ്ങളൊന്നും ശാസ്ത്രീയമായ ജിജ്ഞാസ ഉയർത്തിയിരുന്നില്ല. എന്നാൽ മേയ് നാലിനു സംഭവിച്ച കനത്ത കമ്പനം ചൊവ്വാ പഠനത്തിനു പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്.

ന​ഗ്നതയെ വീണ്ടും കണിക്കൊന്ന പൂവാൽ മറച്ച് സീതു ലക്ഷ്മി

കഴിഞ്ഞ വർഷവും സാമാന്യം തീവ്രതയുള്ള രണ്ട് പ്രകമ്പനങ്ങൾ ചൊവ്വയിൽ സംഭവിച്ചിരുന്നു. എസ്0976എ എന്നു പറയുന്ന പ്രകമ്പനം സംഭവിച്ചത് ചൊവ്വയിലെ വാലിസ് മറീനറിസ് മേഖലയിലാണ്. 4000 കിലോമീറ്ററോളം നീളത്തിൽ വമ്പൻ മലകളും മലയിടുക്കുകളും സ്ഥിതി ചെയ്യുന്ന ഈ മേഖലയെ ചൊവ്വയിലെ ഗ്രാൻഡ് കാന്യോൺ എന്നുവിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും അതാണു പ്രകമ്പനത്തിനു വഴി വയ്ക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.

ഇൻസൈറ്റ് ലാൻഡർ നിർമിച്ചത് ലോക്ഹീഡ് മാർട്ടിൻ സ്പേസ് എന്ന കമ്പനിയാണ്. നാസയുടെ ജെറ്റ് പ്രപ്പൽഷൻ ലബോറട്ടറിയാണ് ഇതിന്റെ നിയന്ത്രണം. ഇതിനുള്ളിലുള്ള ശാസ്ത്രീയ ഉപകരണങ്ങൾ അധികവും നിർമിച്ചത് യൂറോപ്യൻ ഏജൻസികളാണ്. 2018 മേയ് അഞ്ചിനാണു ലാൻഡറെ വഹിച്ചുള്ള ദൗത്യം അറ്റ്ലസ് റോക്കറ്റിൽ ഭൂമിയിൽ നിന്നു പുറപ്പെട്ടത്. ചൊവ്വയിലെ എലീസിയം പ്ലാനീഷ്യ എന്ന മേഖലയായിരുന്നു ലക്ഷ്യം.

പുരുഷന്മാരെക്കാൾ നല്ലത് സ്ത്രീകളുമൊത്തുള്ള സെക്സ് എന്ന് യുവതി

2018 നവംബറിലാണ് ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ ലാൻഡ് ചെയ്തത്. ഈ ലാൻഡറിൽ വളരെയേറെ സെൻസിറ്റിവിറ്റിയുള്ള ഒരു സീസ്മോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണമാണ് കമ്പനത്തെ തിരിച്ചറിഞ്ഞ് അതിന്റെ തോത് ഭൂമിയിലെ ശാസ്ത്രജ്ഞരെ അറിയിച്ചത്. 2018 മുതലുള്ള കാലയളവിൽ 1300 കമ്പനങ്ങൾ ചൊവ്വയിൽ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയുടെ ഉപരിതലം, ആന്തരിക ഘടന തുടങ്ങിയവ വിലയിരുത്തുകയായിരുന്നു ലാൻഡറിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി സൗരയൂഥത്തിന്റെ ആദിമകാല ഘടനകളെക്കുറിച്ചും മനസ്സിലാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close