SPORTS

നതാൻ എല്ലിസ് ഇനി കങ്കാരുക്കളുടെ സൂപ്പർ ഹീറോ

നതാൻ എല്ലിസ്- ഇനി ഈ പേര് ക്രിക്കറ്റിന്റെ ചരിത്രത്തിൽ എഴുതപ്പെടും. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ കുട്ടി ക്രിക്കറ്റ് ഫോർമാറ്റായാണ് ട്വന്റി-20 അറിയപ്പെടുന്നത്.അതുകൊണ്ടു തന്നെയാണ് ഒട്ടുമിക്ക രാജ്യങ്ങളും ട്വന്റി-20 ലീഗുകൾ സംഘടിപ്പിക്കുന്നതും.

ഓഗസ്റ്റ് 6ന് ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ട്വന്റി-20 മത്സരം നതാൻ എല്ലിസിന്റെ അരങ്ങേറ്റ മത്സരം ആയിരുന്നു. താൻ എറിഞ്ഞ ആദ്യ മൂന്ന് ഓവറിൽ 29 റൺസാണ് എല്ലിസ് വഴങ്ങിയത്.എക്കോണമി റേറ്റ് മികച്ചതായതുകൊണ്ട് ക്യാപ്റ്റൻ വേഡ് അവസാന ഓവർ എറിയാൻ എല്ലിസിന്റെ കൈകളിൽ തന്നെ പന്ത് കൊടുത്തു. ആദ്യ മൂന്ന് ബോളുകളിൽ നിന്ന് ഒരു ബൗണ്ടറി അടക്കം അഞ്ച് റൺസ് ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ നേടി. പക്ഷേ ചരിത്രം പിറന്നത് അടുത്ത ബോളിൽ നിന്നാണ്.അർദ്ധ ശതകം നേടി നിന്ന മഹമ്മദുള്ളയുടെ കുറ്റി തെറുപ്പിച്ച് എല്ലിസ് തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.അടുത്ത രണ്ടു ബോളുകളിൽ മുസ്റ്റാഫിസുറിനെയും മെഹ്ദി ഹസനെയും പുറത്താക്കി എല്ലിസ് തൻ്റെ ഹാട്രിക് തികച്ചു. അങ്ങനെ ആദ്യമായി അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക് നേടുന്ന ആദ്യ താരമായി മാറി നതാൻ എല്ലിസ്.

ഓസ്ട്രേലിയൻ ട്വൻറി-20 മത്സരമായ ബിഗ് ബാഷ് ലീഗിലെ ഹൊബാർട്ട് ഹരികെയ്ൻസ് ടീമിലെ പ്രധാന താരമാണ് എല്ലിസ്. ഈ ടീമിൻ്റെ ക്യാപ്റ്റൻ തന്നെയാണ് നിലവിലെ ഓസ്ട്രേലിയൻ ടീമിൻ്റെ ക്യാപ്റ്റൻ മാത്യു വേഡ് എന്നുള്ളതും പ്രത്യേകതയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close