KERALANEWS

ദേശീയപാതയിൽ കാറും ബൈക്കും കുട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊല്ലം : ചെങ്കോട്ട ദേശിയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികർ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ. ഗോവിന്ദ്(20), കാസർകോട് കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തെ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ഗോവിന്ദും ചൈതന്യയും.

അമിതവേഗത്തിലെത്തിയ കാർ, വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തി മടങ്ങവെയാണ് കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച്, ചെങ്ങമനാട് ഭാഗത്തു നിന്നും വരുകയായിരുന്ന മാരുതി എർട്ടിഗ വിദ്യാർത്ഥികൾ യാത്രചെയ്ത ബുള്ളറ്റിൽ കൂട്ടി ഇടിച്ച് അപകടം ഉണ്ടാവുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close