INDIANEWS

ദേശീയ പാത ഉപരോധം; കർഷക സമരത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കർഷക സമരത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തി വരുന്ന കർഷക സമരം ഡൽഹിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. ജന്തർമന്തറിൽ പ്രക്ഷോപം നടത്താൻ അനുവാദം ചോദിച്ചുള്ള ഹർജി പരിഗണിക്കവെയാണ് വിമർശനം.

ജുഡീഷ്യൽ സംവിധാനത്തിനെതിരെയുള്ള സമരമാണോ ഇതെന്നും കർഷകരോട് കോടതി ചോദിച്ചു. കോടതിയുടെ രൂക്ഷമായ വിമർശനത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് കിസാൻ മഹാ പഞ്ചായത്ത് സംഘടന വ്യക്തമാക്കി. കാര്യങ്ങൾ കൂടുതൽ വിശദമാക്കി തിങ്കളാഴ്ച്ചയോടെ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close