INDIANEWSTop News

രാജ്യത്തെ ദേശീയ പാർട്ടികൾക്ക് ലഭിച്ചത് ഉറവിടം വ്യക്തമല്ലാത്ത 3377 കോടി രൂപ; ഏറ്റവും കൂടുതൽ പണം ലഭിച്ചത് ബിജെപിയ്ക്ക്

ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികൾക്ക് 2019-20 വർഷം ഉറവിടം വ്യക്തമല്ലാത്ത 3377 കോടി രൂപ വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ബിജെപിക്കാണ് ഇതിൽ കൂടുതൽ തുക ലഭിച്ചതെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ചതിൽ 70.98 ശതമാനവും ഉറവിടം വ്യക്തമല്ലാത്ത തുകയാണ്. 2019-20 വർഷം 3377.41 കോടിയാണ് ഇത്തരത്തിൽ ലഭിച്ചത്. ബിജെപിക്കു ലഭിച്ച തുകയിൽ 2642.63 കോടിയും ഉറവിടം വ്യക്തമല്ലാത്ത തുകയാണ്.

കോൺഗ്രസിനു ലഭിച്ചതിൽ 526 കോടിയാണ് ഉറവിടം അറിയാത്തത്. ആകെ ലഭിച്ച സംഭാവനയുടെ 15.57 ശതമാനമാണിത്.

2004-05 മുതൽ 2019-20 വരെയുള്ള കാലയളവിൽ 14,651.53 കോടി രൂപയാണ് ദേശീയ രാഷ്ട്രീയ പാർട്ടികൾ ഉറവിടം വ്യക്തമല്ലാത്ത തുക സംഭാവനയായി സ്വീകരിച്ചത്. ആദായ നികുതി റിട്ടേണിൽ ചേർത്തിട്ടുള്ളതും എന്നാൽ ഉറവിടം കാണിച്ചിട്ടില്ലാത്തതുമായ, ഇരുപതിനായിരം രൂപയിൽ കുറഞ്ഞ തുകകളാണ് ഇത്. ഇലക്ട്രറൽ ബോണ്ട്, കൂപ്പണുകൾ, റിലീഫ് ഫണ്ട്, സംഭാവന എന്നിവയെല്ലാം ഈ കണക്കിൽ വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close