പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ് അയഞ്ഞു തുങ്ങുന്ന മാറിടങ്ങൾ. പ്രായക്കൂടുതൽ സ്ത്രീകളുടെ ചർമത്തിൽ മാറ്റമുണ്ടാക്കുന്നതു പോലെ തന്നെ മാറിടങ്ങളിലും മാറ്റമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇതിനാൽ പ്രായമേറുമ്പോൾ മാറിടങ്ങൾ അയയും. ഇതല്ലാതെ തന്നെ പ്രസവശേഷവും ഗർഭകാലത്തും വേണ്ട ശ്രദ്ധ നൽകിയില്ലെങ്കിൽ ഇത്തരം അവസ്ഥയുണ്ടാകുന്നത് സാധാരണയാണ്. ഈ അവസ്ഥകളിൽ മാറിടങ്ങൾക്ക് കൃത്യമായ താങ്ങു നൽകേണ്ടത് ആവശ്യമാണ്. ഇതല്ലാതെ പെട്ടെന്ന് വല്ലാതെ തടി കുറയുന്നതും ഇതു പോലെ അമിതമായ തടിയെങ്കിൽ മാറിടം തൂങ്ങുന്നതും സ്വാഭാവികമാണ്. ഇതുപോലെ മാറിട വലിപ്പം കൂടുതലെങ്കിലും മാറിടങ്ങൾ തൂങ്ങാനുള്ള സാധ്യതയുണ്ട്. മാറിടത്തിന് ഉറപ്പ് നൽകാൻ സഹായിക്കുന്ന ചില സ്വാഭാവിക വഴികളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം..
മസാജിംഗ്
താഴെ നിന്നും മുകളിലേയ്ക്ക് സ്തനങ്ങൾ മസാജ് ചെയ്യുന്നത് ഗുണം നൽകും. മുകളിൽ നിന്നും താഴേയ്ക്ക് എന്ന രീതിയിൽ മസാജ് ചെയ്യരുത്. ഇത് മാറിടങ്ങൾ തൂങ്ങാനാണ് ഇട നൽകുക. എല്ലാ വശങ്ങളിൽ നിന്നും ഇത് ചെയ്യാം. ഇതുപോലെ മസാജിംഗിന് ഒലീവ് ഓയിൽ ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ഒലീവ് ഓയിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയതാണ്. ഇതു പോലെ തന്നെ ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു ചർമം നന്നാക്കാനും ചർമത്തിലെ ചുളിവുകളും ചർമം അയയുന്നത് ഒഴിവാക്കാനും ഒലീവ് ഓയിൽ മസാജ് ഏറെ നല്ലതാണ്.
യോഗാസന മുറകൾ
ചില പ്രത്യേക യോഗാസന മുറകൾ മാറിടം അയയുന്നത് തടയാൻ സഹായിക്കുന്നവാണ്. പിന്നിലേയ്ക്ക കൈകൾ കൂപ്പി പിടിയ്ക്കുന്ന യോഗാ പൊസിഷൻ, ബാലാനസ, പശ്ചിമോത്തനാസന, ഗരുഡാനസ, വീരഭദ്രാസ, ചതുരംഗാനസ, ഹസ്ത ഉത്താനാനസ, ഭുജംഗാസന എന്നിവയെല്ലാം തന്നെ ഈ ഗുണം നൽകുന്നവയാണ്. ഇതു പോലെ പ്രാണായാമം ഇത്തരം ഗുണം നൽകുന്നു. ഉളളിലേയ്ക്ക് ശക്തിയായി ശ്വാസമെടുക്കുന്നതും പുറത്തേയക്കു വിടുന്നതും നെഞ്ചിലെ മസിലുകൾക്ക് ഗുണം നൽകും.
ഇതു പോലെ നല്ല ഡയറ്റ് പ്രധാനമാണ്. ഇതു പോലെ അമിത വണ്ണം ഒഴിവാക്കുക. എല്ലാ പോഷകങ്ങളും ലഭിയ്ക്കുന്ന രീതിയിൽ ഭക്ഷണം കഴിയ്ക്കുക. ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കുക. മാറിടങ്ങൾക്ക് സപ്പോർട്ട് നൽകുന്ന ബ്രാ ഉപയോഗിയ്ക്കുക. ഇതു പോലെ ബാലൻസ് പ്രശ്‌നങ്ങൾ മാറിടം തൂങ്ങാൻ കാരണമാകുന്നു. നേരം വൈകി ഉറങ്ങുന്നതും ആവശ്യത്തിന് ഉറക്കമില്ലാത്തതുമെല്ലാം തന്നെ ഹോർമോൺ പ്രശ്‌നങ്ങൾക്ക് കാരണമാകും.
ഐസ് മസാജ്
ഐസ് മസാജ് ഏറെ നല്ലതാണ്. ഐസ് അയഞ്ഞ ചർമ കോശങ്ങൾക്ക് ഇറുക്കം നൽകാനും ചർമം അയയുന്നത് തടയാനും ഏറെ ഗുണകരമാണ്. ചർമത്തിലെ ഏതു ഭാഗത്തും ഐസ് മസാജ് ഗുണം ചെയ്യുന്നതു പോലെ മാറിടം അയയാതിരിയ്ക്കാനും ഇതേറെ ഗുണം നൽകും. രണ്ടു കഷ്ണം ഐസ് എടുത്ത് സർകുലാർ രീതിയിൽ മസാജ് ചെയ്യാം. ഇത് മാറിടങ്ങൾക്ക് ഉറപ്പു നൽകാൻ ഏറെ നല്ലതാണ്. ഇതിനു ശേഷം ഇത് തുടച്ചു കളഞ്ഞ് വയറിന് മേലേയുള്ള ഭാഗം അൽപം ഉയർന്ന രീതിയിൽ അൽപനേരം മലർന്ന് കിടക്കുക.
ഉലുവ, എള്ള്, പെരുഞ്ചീരകം
ഇതു പോലെ ചില പ്രത്യേക തരം ഭക്ഷണ വസ്തുക്കൾ മാറിട വലിപ്പത്തിനും മാറിടങ്ങൾ അയയുന്നത് തടയാനും നല്ലതാണ്. ഉലുവ, എള്ള്, പെരുഞ്ചീരകം എന്നിവ അരച്ച് മാറിടത്തിൽ പുരട്ടാം. ഇതു പോലെ മുട്ടയുടെ വെള്ള, കററാർ വാഴ ജെൽ എന്നിവയെല്ലാം തന്നെ ഈ ഗുണം നൽകുന്നവയാണ്. ഇവയെല്ലാം മാറിടങ്ങൾ അയയുന്നത് തടയാൻ സഹായിക്കും. ഇവ പുരട്ടാം. എള്ളെണ്ണ കൊണ്ടോ ഉലുവയിട്ട ഓയിൽ കൊണ്ടോ മസാജ് ചെയ്യാം. ഇതു പോലെ തന്നെ വൈറ്റമിൻ ഇ ഓയിൽ, വെളിച്ചെണ്ണ എന്നിവ കലർത്തി മാറിടം മസാജ് ചെയ്യുന്നതും ഗുണം നൽകും.