INDIANEWS

നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു; പിസിസി അധ്യക്ഷനായി തുടരും

ന്യൂഡല്‍ഹി: നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും. പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്താണ് ഈ കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയിരുന്നു അതിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി.

സിദ്ദു തന്റെ ആശങ്കകൾ പാർട്ടി ഹൈക്കമാൻഡുമായി പങ്കുവച്ചെന്നും പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എന്തു തീരുമാനമെടുത്താലും അത് പഞ്ചാബിന്റെ നന്മയ്ക്കു വേണ്ടിയാകുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് പറഞ്ഞു. പാർട്ടിയിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന അവരുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമരീന്ദര്‍ സിങിനെ നീക്കിയതിന് ശേഷം ചരന്‍ജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ദു തന്നെ പറഞ്ഞിട്ടുണ്ട്. സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തുടരും. സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close