INDIANEWS

രാജി പിന്‍വലിച്ച് നവ്‌ജോത് സിംഗ് സിദ്ദു; തീരുമാനം രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‍ചയ്‍ക്ക് ശേഷം

പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു രാജി പിന്‍വലിച്ചു. രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിലായതിന് ശേഷമാണ് തീരുമാനം. എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ദു പ്രതികരിച്ചു.

സിദ്ദു വ്യാഴാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലുമായും ഹരീഷ് റാവത്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്തംബര്‍ 28നാണ് നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നല്‍കിയിയത്. എന്നാല്‍ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close