INDIANEWS

സോണിയ ഗാന്ധിക്ക് കത്തയച്ച് നവജോത് സിങ് സിദ്ദു; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള 13 വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി

ചണ്ഡീഗഡ്: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് നവജോത് സിങ് സിദ്ദു. പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിനായി 13 വിഷയങ്ങൾ അവതരിപ്പിക്കാൻ സമയം ചോദിച്ചുകൊണ്ടാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നവജോത് സിങ് സിദ്ദു കത്തയച്ചത്.

കോൺഗ്രസ്സിന്റെ ഉയർത്തെഴുനേൽപ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്. പഞ്ചാബ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ വ്യക്തമാക്കുന്നതാണ് കത്ത്. മതനിന്ദ കേസുകളിലെ നീതി, മയക്കുമരുന്ന് പ്രശ്‌നങ്ങൾ, കാർഷിക പ്രശ്‌നങ്ങൾ, വൈദ്യുതി, മണൽ ഖനനം, പിന്നോക്ക സമുദായത്തിന്റെ ക്ഷേമം, തൊഴിൽ അവസരങ്ങൾ അടക്കമുള്ളവ ചൂണ്ടികാട്ടിക്കൊണ്ടാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

കത്ത് ടിറ്റ്വറിലൂടെ അദ്ദേഹം പങ്കുവെച്ചു. ഡൽഹിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കെ.സി.വേണുഗോപാലിനേയും സിദ്ദു സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷയേയും, പ്രിയങ്ക, രാഹുൽ എന്നിവരെയും പൂർണ വിശ്വാസമാണെന്നും അവർ എന്ത് തീരുമാനം കൈക്കൊണ്ടാലും അവ കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കുമെന്നും സിദ്ദു പറഞ്ഞു. അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയായിരുന്നു. തുടർന്ന് പിസിസി അധ്യക്ഷ സ്ഥാനം നവജോത് സിങ് സിദ്ദു രാജിയും വെച്ചു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close