celebrity

പിറന്നാൾ ദിനത്തിൽ കണ്ണനെ കാണാൻ ബാലാമണി ഗുരുവായൂരിൽ; വൈറൽ ആയി നവ്യ നായരുടെ വീഡിയോ

മലയാളികളുടെ പ്രിയ താരമാണ് നവ്യാ നായർ. താരമിന്നു തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചു. ചലച്ചിത്ര രംഗത്തെയും മറ്റും നിരവധി പേരാണ് താരത്തിന് ആശംസകളുമായി വന്നത്. ഇപ്പോൾ ​ഗുരുവായൂരപ്പനെ കാണാൻ എത്തിയ നയൻതാരയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മഞ്ഞ സാരിയിൽ അതീവ സുന്ദരിയായാണ് ​ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിന് നവ്യ എത്തിയത്. മുടിയിൽ മുല്ലപ്പൂ ചൂടി തനി നാടൻ ലുക്കിലെത്തിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് നന്ദനം. താരം ഗുരുവായൂരിൽ എത്തിയതോടെ ബാലാമണിയെ ഒരിക്കൽ കൂടി ഓർക്കുകയാണ് ആരാധകർ. അന്നും ഇന്നും ഒരുപോലെയാണെന്നാണ് നവ്യ എന്നാണ്ആരാധകരുടെ കമന്റുകൾ. പിറന്നാളിനോട് അനുബന്ധിച്ചാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയത്.

താരത്തിന്റെ പിറന്നാൾ കുടുംബം ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. പതിവുപോലെ മകൻ തന്നെയാണ് താരത്തിന് സർപ്രൈസ് ഒരുക്കിയത്. വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close