celebrityNEWS

നയൻതാരയുടെ ജാതകത്തിൽ ദോഷം; ആദ്യം വരണമാല്യം ചാർത്തുന്നത് മരത്തിന്

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വിവാഹിതയാകുന്നു. ആറ് വർഷമായി സംവിധായകൻ വിഘ്നേഷ് ശിവയും നയൻതാരയും തമ്മിൽ പ്രണയത്തിലാണ്. പ്രണയ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. നയൻതാരയും വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ വിവാഹത്തിന് മുമ്പ് മറ്റ് ചില ചടങ്ങുകൾ കൂടി ചെയ്ത് തീർക്കാനുണ്ട്. തമിഴിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് നയൻതാരയുടെ ജാതകത്തിൽ ദോഷമുണ്ട് അതിനാൽ വിഘ്നേഷ് ശിവയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നയൻസ് ഒരു മരത്തെ വിവാഹം ചെയ്യും.

നയൻതാരയുടെ ജാതകപ്രകാരം വിഘ്നേഷ് ശിവയെ നേരിട്ട് വിവാഹം കഴിക്കുന്നത് അശുഭമാണ്. അതിനാൽ ആദ്യം ഒരു മരത്തെ വിവാഹം ചെയ്യണം. വിവാഹത്തിന് മുന്നോടിയായി ഇരുവരും അടുത്തിടെ ആന്ധ്രാപ്രേദശിലുള്ള തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു. ഇരുവരും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഈ വർഷം ആദ്യം നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് സൂചന. വിഘ്നേഷ് ഇതുമായി ബന്ധപ്പെട്ട് നയൻതാരയുടെ വിരലിലെ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യം രണ്ടുപേരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വിവാഹത്തിന് മുമ്പായി ഇരുവരും നിരവധി പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. ശിർദി സായ് ക്ഷേത്രം, മുംബൈയിലെ സിദ്ദി വിനായക ക്ഷേത്രം, കർണാടകയിലെ പുരാതനമായ മറ്റൊരു ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close