celebrityKERALANEWSSocial MediaTrendingviral

‘ഹലോ ഡിസംബർ’; പ്രിയപ്പെട്ട മാസത്തെ വരവേറ്റ് ക്യൂട്ട് ഫോട്ടോയുമായി നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നസ്രിയ. ബാലതാരമായി സിനിമയിൽ അരങ്ങേറുകയും പിന്നീട് നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കുകയും ചെയ്ത താരത്തിന് വലിയ ഒരു ആരാധക കൂട്ടായ്മ തന്നെയുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഷെയർ ചെയ്യുന്ന പോസ്റ്റുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

ഡിംസബര്‍ മാസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് കുറിച്ച് ഒരു ക്യൂട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. നസ്രിയയുടേതായി ഇനി തെലുങ്ക് ചിത്രമാണ് പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘അണ്ടെ സുന്ദരാനികി’യെന്ന ചിത്രത്തിലാണ് നസ്രിയ നായികയായി അഭിനയിച്ചിരിക്കുന്നത്. നാനിയാണ് പുതിയ ചിത്രത്തില്‍ നായകനാകുന്നത്. വിവേക് അത്രേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നവീൻ യെര്‍നെനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് അണ്ടെ സുന്ദരാനികി നിര്‍മിക്കുന്നത്. മൈത്രി മൂവി മേയ്‍ക്കോഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ് ഗിരിജലയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയാണ് ‘അണ്ടെ സുന്ദരാനികി’. ഇതുവരെ പ്രണിയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്ത പോലെ ചിരിക്കൂ എന്നെഴുതിയായിരുന്നു ടൈറ്റില്‍ പങ്കുവെച്ച് നസ്രിയ എഴുതിയിരുന്നു. ഫഹദ് നായകനായ ചിത്രം ‘ട്രാൻസ്’ ആണ് നസ്രിയ ഏറ്റവും ഒടുവില്‍ നായികയായി അഭിനയിച്ചത്. ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ നസ്രിയ മലയാളത്തിന് പുറമേ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നതിനുമുന്‍പ് ടെലിവിഷന്‍ അവതാരികയായിരുന്നു. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്നു. 2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നു. പിന്നീട് ‘ഒരുനാള്‍ കനവ്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ ‘പ്രമാണി’, ‘ഒരുനാള്‍ വരും’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

2012ല്‍ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ ‘നേരം’ ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പിന്നീട് രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്‌സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. 2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. 2014ല്‍ പ്രശസ്ത ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി വിവാഹം കഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close