KERALANEWSTop News

എന്‍.സി.പി നേതാവിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം: കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരായ പീഡനകേസ് പരാതിയില്‍ യുവതിയുടെ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും. യുവതി നല്‍കിയ പരാതിയില്‍ എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.

അതേസമയം, പീഡന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്നാണ് ആരോപണം. അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.

പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാൽ മന്ത്രി എ കെ ശശീന്ദ്രന്‍റെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു.

പദ്മാകരനും, എൻ സി പി പ്രവർത്തകൻ രാജീവിനും എതിരെയാണ് കേസെടുത്തത്. ഉൾപാർട്ടി പ്രശ്നങ്ങളെ തുടർന്നുള്ള വ്യാജ പരാതി എന്നാണ് പദ്മാകരനും അനുകൂലികളും വിശദീകരിക്കുന്നത്. അതേസമയം സംഭവത്തെ പറ്റി അന്വേഷിക്കാൻ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close