KERALANEWS

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന വ്യാപാരികള്‍ക്ക് അഭിനന്ദനപത്രം, നടത്തുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി; കാസര്‍കോഡ് പോലിസ്

കാസര്‍കോഡ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാത്തത് സ്ഥിതി കൂടുതൽ വഷളാക്കും. ജനങ്ങൾ സ്വയം ശ്രദ്ധിക്കാത്ത പക്ഷം വ്യാപാരികളിലൂടെ ഇത് സാധ്യമാക്കുകയാണ് കാസര്‍കോഡ് പോലിസ്. വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വ്യാപാരികള്‍ക്ക് ജില്ലാ പോലിസ് അഭിനന്ദന പത്രം നല്‍കും.

കൊറോണ കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ കുടുതലായി വ്യാപാര കേന്ദ്രങ്ങളിൽ എത്തുമ്പോൾ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കുന്ന വ്യാപാരികളെയാണ് അഭിനന്ദിക്കുക. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close