KERALANEWS

മൂന്നാറില്‍ നീല വസന്തം, പതിവ്‌ തെറ്റിക്കാതെ ഇക്കുറിയും കുറിഞ്ഞി പൂത്തു


ഇടുക്കി: സഞ്ചാരികള്‍ ഇല്ലെങ്കിലും നീലക്കുറിഞ്ഞി പതിവ്‌ തെറ്റിച്ചില്ല. ചോലമലക്കാടുകളിലെങ്ങും നീലവസന്തം വിരിഞ്ഞു. പന്ത്രണ്ട്‌ കൊല്ലത്തില്‍ ഒരിക്കലാണ്‌ ഇവിടെ നീലക്കുറിഞ്ഞി വിരിയുന്നത്‌.


സ്‌ട്രോബിലാന്തസ്‌ കുന്തിയാന എന്നാണ്‌ നീലക്കുറിഞ്ഞിയുടെ ശാസ്‌ത്രനാമം. കേരളത്തിലെ പശ്ചിമഘട്ടത്തിലുള്ള ചോലമലക്കാടുകള്‍ ഇവ ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും നിന്ന്‌ ധാരാളം പേര്‍ കുറിഞ്ഞി പൂക്കളുടെ അപൂര്‍വ ദൃശ്യഭംഗി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ട്‌. എന്നാല്‍ ഇക്കുറി കോവിഡ്‌ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സഞ്ചാരികള്‍ക്ക്‌ പ്രവേശനമില്ല.


ദേവികുളം, ടോപ്‌സ്റ്റേഷന്‍, കുണ്ടള, കൊളുക്കുമല, തുടങ്ങി തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍ വരെ നീണ്ട്‌ കിടക്കുന്ന മേഖല നീലക്കുറിഞ്ഞികളുടെയും സ്വര്‍ഗഭൂമിയാണ്‌. ഒറ്റയ്‌ക്ക്‌ കണ്ടാല്‍ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ഈ പൂവ്‌ ഒരു പ്രദേശം മുഴുവന്‍ പൂത്ത്‌ നില്‍ക്കുന്നത്‌ കാണുമ്പോഴാണ്‌ മനം കവരുന്നത്‌. പൂത്ത്‌ പത്ത്‌ മാസം കഴിയുമ്പോഴാണ്‌ ഇവയുടെ വിത്ത്‌ പാകമാകുന്നത്‌. നീലക്കുറിഞ്ഞി പൂക്കുന്നത്‌ അശുഭകരമാണെന്നാണ്‌ ചില ആദിവാസി വിഭാഗങ്ങള്‍ വിശ്വസിക്കുന്നത്‌. മറ്റ്‌ ചിലര്‍ ഇത്‌ മുരുകന്‌ കാഴ്‌ചയായി സമര്‍പ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close