CULTURAL

22ന് ചൂട്ട് വെക്കും ; ഇത്തവണയും ജനപങ്കാളിത്തം കുറച്ച് നീലംപേരൂർ പടയണി

നീലംപേരൂർ : കേരളത്തിലെ ആദ്യ പടയണിയെന്ന് കരുതപ്പെടുന്ന നീലംപേരൂർ പൂരം പടയണിക്ക് ഈ മാസം 22-ന് ചൂട്ട് വെക്കും. ചിങ്ങ മാസത്തിലെ തിരുവോണത്തിന് ശേഷമുള്ള അവിട്ടം നാളിൽ തുടങ്ങി പൂരം വരെയാണ് പടയണി നടക്കുക. സെപ്റ്റംബർ 7ന് അവസാനിക്കും.

കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും ജനപങ്കാളിത്തം കുറച്ചാണ് പടയണി നടത്തുക. ചടങ്ങുകൾക്കായി അടിയന്തിരകോലങ്ങൾ മാത്രമേ എഴുന്നള്ളിക്കുകയുള്ളൂ. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാലു ഭാഗങ്ങളുള്ള പടയണി പ്രകൃതിയുടെ അനുഗ്രഹത്തിനായി പള്ളി ഭഗവതി ക്ഷേത്ര സന്നിധിയിൽ ഗ്രാമം നടത്തുന്ന അനുഷ്ഠാനമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close