കോട്ടയം: വൈക്കത്ത് വളർത്തു പൂച്ചയെ അയൽവാസി വെടിവച്ചു. വൈക്കം തലയാഴം സ്വദേശി രാജന്‍റെ പൂച്ചക്കാണ് എയർഗണ്‍ കൊണ്ട് വെടിയേറ്റത്. ഉടമസ്ഥൻ പോലീസിൽ പരാതി നൽകി. വെടിയേറ്റ പൂച്ചയെ കോട്ടയം വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. മുമ്പ് താന്‍ വളർത്തിയിരുന്ന15 ലധികം പൂച്ചകളെ പലപ്പോഴായി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് രാജൻ പറഞ്ഞു.
താന്‍ പൂച്ചയെ കണ്ടെത്തുമ്പോള്‍ ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ ശരീരത്തില്‍ നിന്ന് പെല്ലറ്റ് കണ്ടെത്തിയെന്നും രാജന്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ഉടൻ പോലീസിൽ പരാധിപ്പെടുമെന്ന് ഇദ്ദേഹം അറിയിച്ചു. പൂച്ചക്ക് എട്ട് വയസോളം പ്രായമുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക