അയൽവാസിയുടെ വീട്ടിൽ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന് പ്രതികാരമായി വയോധികയെ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി. പരാതിക്കാരിയുടെ മകനാണ് ഫാംഹൗസിൽ ചാരായം വാറ്റുന്ന വിവരം എക്സൈസിൽ അറിയിച്ചത്.
പട്ടികജാതിക്കാരിയായ തനിക്ക് പോക്സോ കള്ളക്കേസിൽ 45 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്.
സംഭവത്തെ കുറിച്ച് ശ്രീമതി പറയുന്നത് ഇങ്ങനെ; ‘വാക്സീൻ സ്വീകരിച്ച് വീട്ടിലേക്ക് എത്തിയ തന്നെ ഉടൻ എത്തിക്കാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാൻഡ് ചെയ്തു. കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേൾക്കുകയോ ചെയ്തില്ലെ’ന്നും ശ്രീമതി പറയുന്നു. കേസ് പുനരന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകർന്ന് വീഴാറായ വീട്ടിൽ തനിച്ചാണ് ശ്രീമതിയുടെ താമസം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്