KERALANEWS

അയൽവാസികളുടെ വഴിത്തർക്കം കൊലപാതകത്തിൽ കലാശിച്ചു; ടൈൽ കൊണ്ട് തലയ്ക്കടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട്∙ തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ചാലിൽ തൊടിയിൽ മോഹൻദാസ് ആണ് മരിച്ചത്. മോഹൻദാസിനെ ആക്രമിച്ച പ്രതി രജീഷ് ഒളിവിലാണ്.

വഴിത്തർക്കമാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണു വിവരം. വഴിത്തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ മുൻപും ഏറ്റുമുട്ടലുകൾ നടന്നിരുന്നു. തർക്കത്തിനിടെ രജീഷ് കയ്യിൽ കിട്ടിയ ടൈലിന്റെ ഭാഗം ഉപയോഗിച്ചു തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണു മരണകാരണമായതെന്നാണു വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close