TECH

ജിയോക്ക് പണികിട്ടും; 10000രൂപക്ക് പുത്തൻ 5ജി സ്മാർട്ട്‌ ഫോൺ

ഇന്ത്യന്‍ വിപണി അടക്കിവാഴനൊരുങ്ങി 5ജി സ്സ്മാര്‍ട് ഫോണുകള്‍. ഇപ്പോള്‍ 14000 രൂപ റേഞ്ചില്‍ വരെ 5ജി സ്സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കുന്നുണ്ട് .അത് റിയല്‍മിയുടെ 8 5ജി സ്മാര്‍ട്ട് ഫോണുകളാണ് .13999 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ ആരംഭ വില വരുന്നത് .എന്നാല്‍ വരും വര്‍ഷങ്ങളില്‍ റിയല്‍മിയില്‍ നിന്നും സാധാരണ ഉപഭോതാക്കള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ബഡ്ജറ്റ് റേഞ്ചില്‍ 5ജി ഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിയല്‍മിയുടെ CEO അറിയിച്ചിരിക്കുന്നത് .അടുത്ത വര്‍ഷം 10000 രൂപ ബഡ്ജറ്റില്‍ തന്നെ 5ജി ഫോണുകള്‍ ഉണ്ടാകും എന്നും വ്യക്തമാക്കി .നിലവില്‍ 5ജി ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നോക്കുന്നവര്‍ക്ക് റിയല്‍മിയുടെ തന്നെ 8 5ജി ഫോണുകള്‍ 13999 രൂപ മുതല്‍ വാങ്ങിക്കാവുന്നതാണ്.

REALME 8 5G -സവിശേഷതകള്‍

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .90Hz റിഫ്രഷ് റേറ്റ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 1,080×2,400 പിക്സല്‍ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Dimensity 700 ലാണ് പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ ആന്‍ഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ ഫോണുകള്‍ 48 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .48 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറകളും ആണ് ഇതിനുള്ളത് .

കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . ഈ സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോര്‍ട്ട് തന്നെയാണ് .ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി സ്മാര്‍ട്ട് ഫോണ്‍ കൂടിയാണ് Realme 8 5G എന്ന സ്മാര്‍ട്ട് ഫോണുകള്‍.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close