NEWSWORLD

ഒപ്പമുണ്ട്: മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ കുവൈറ്റിൽ പുതിയ ആപ്ലിക്കേഷൻ

കുവൈറ്റ് സിറ്റി: മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ കുവൈറ്റിൽ പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ‘കുലന മാആക്ക്’ ( We are all with you ) എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയത് കുവൈറ്റ് ഹെൽത്ത് പ്രമോഷൻ അസോസിയേഷനും, ഹെൽത്ത് മീഡിയയും ചേർന്നാണ്.

രോഗനിർണയം, സൈക്കോളജിക്കൽ കൗൺസിലിംഗ് തുടങ്ങി നിരവധി സേവനങ്ങൾ ആപ്ലിക്കേഷൻ വഴി നൽകുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഗാലിയ അൽ മുത്തൈരി പറഞ്ഞു.

മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കായി ആപ്പ് പ്രത്യേകം സമർപ്പിക്കുന്നതായി അൽ മുത്തൈരി ചൂണ്ടിക്കാട്ടി.

മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ സമൂഹത്തിൽ അവബോധം സൃഷ്ടിക്കൽ, മാനസികപ്രശ്‌നം നേരിടുന്നവരെ സഹായിക്കൽ, മികച്ച ആരോഗ്യശീലങ്ങൾ വാർത്തെടുക്കൽ തുടങ്ങിയ ലക്ഷ്യങ്ങളും ഇതുവഴി മുന്നോട്ടുവയ്ക്കുന്നു.

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്‌ ‘കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദ അഡ്വാൻസ്‌മെന്റ ഓഫ് സയൻസസു’മായി സഹകരിച്ചാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്നും അൽ മുത്തൈരി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close