NEWSTrendingWORLD

അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കുമ്പോള്‍ ഇതാണ് സംഭവിക്കുക; വൈറൽ ആയി തുള്ളിച്ചാടുന്ന പെൺകുട്ടിയുടെ ചിത്രം

ന്യൂഡൽഹി : കാബൂളിൽ നിന്ന് ജീവൻ കൈയിലെടുത്ത് ഓടുന്ന നിരവധി പേരുടെ ചിത്രങ്ങൾ ഇതിനോടകം പുറത്തു വന്നിരുന്നു. ഭീകരതയുണർത്തുന്ന ആ ചിത്രങ്ങൾക്കിടയിലിതാ ആശ്വാസമായി ഒരു ചിത്രം.

റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായ ജൊഹന്ന ഗെറോണ്‍ പകർത്തിയ ചിത്രത്തില്‍ ബെല്‍ജിയത്തിലെ മെല്‍സ്‌ബ്രോയ്ക് മിലിട്ടറി വിമാനത്താവളത്തില്‍ അഫ്ഹാനില്‍ നിന്നു രക്ഷ തേടി എത്തിയ ഒരു കുടുംബത്തെ കാണാം. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം ഉറപ്പിച്ചതോടെ രക്ഷ തേടി ബെല്‍ജിയത്തിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടി വിമാനത്താവളത്തില്‍ തുള്ളിച്ചാടുന്നതാണ് ചിത്രം കാണിക്കുന്നത്.

ബെല്‍ജിയം തനിക്ക് അഭയമൊരുക്കിയതിലല്ല, തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തില്‍ മതിമറന്ന് തുള്ളിച്ചാടുകയായിരുന്നു ആ അഫ്ഗാന്‍ പെണ്‍കുട്ടി. അഫ്ഗാനിസ്താനില്‍ നിന്നു രാജ്യം വിടാമെന്ന ആഗ്രഹത്തോടെ കാബൂള്‍ വിമാനത്താവളത്തിലെത്തുന്ന നിരവധി പേരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അതിനിടയിലാണ് ഈ പെൺകുട്ടിയുടെ സന്തോഷത്തിന്റെ ചിത്രങ്ങളും വെളിച്ചം കാണുന്നത്. ഒരുപക്ഷെ അഫ്ഗാൻ ജനതക്ക് പ്രതീക്ഷകൾ പകരുന്ന ഒരു ചിത്രമായി ഇത് മാറാം.

റോയിട്ടേഴ്‌സ് പങ്ക് വെച്ച് ചിത്രം നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കുമ്പോള്‍ ഇതാണ് സംഭവിക്കുക’ എന്ന് ചിത്രം പങ്ക് വെച്ച് മുന്‍ ബെല്‍ജിയം പ്രധാനമന്ത്രി ഗയ് വെര്‍ഹോഫ്‌സ്ടാഡ്റ്റ് ട്വിറ്ററില്‍ കുറിച്ചു. ബെല്‍ജിയം അഫ്ഗാനില്‍ അയച്ച രക്ഷാദൗത്യ വിമാനത്തിലായിരുന്നു ഈ അഫ്ഗാന്‍ കുടുംബം എത്തിയത്.

ചിത്രത്തില്‍ പിതാവിന്റെ കൈപിടിച്ചു നടക്കുന്ന സഹോദരനെയും മാതാവിനെയും കാണാം. തൊട്ടുപിന്നാലെ ആനന്ദ നൃത്തമാടിവരുന്ന പെൺകുട്ടിയും.പടുത്തുയര്‍ത്തിയ ജീവിതം ഇനി ഒന്നില്‍ നിന്നും തുടങ്ങണമെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സമാധാനപരമായിരിക്കും ഈ അഫ്ഗാന്‍ കുടുംബത്തിന്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close