NEWSWORLD

ആശങ്ക പടർത്തി ഹോങ്കോംഗിലെ പുതിയ അണുബാധ; മരണം 7 ആയി; പകരുന്നത് മത്സ്യത്തിൽ നിന്നെന്ന് സംശയം

കോവിഡ് ലോകത്തെ പിടിമുറുക്കിയതിൽ നിന്നും ആയയാൻ ഓരോ രാജ്യങ്ങളും ഇപ്പോഴും ശ്രമിക്കുകയാണ്. അതിനായുള്ള ശക്തമായ പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ എല്ലാം. കോവിഡിന്റെ തന്നെ വകഭേദങ്ങളും പുതിയ വൈറസുകളുടെ ജനനവും വ്യാപനവുമെല്ലാം പല രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഓരോ വാർത്തകളും ലോകത്താകമാനം ആശങ്ക സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഹോങ്കോംഗിൽ പുതിയ അണുബാധ കണ്ടെത്തിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഇവ പകരുന്നത് മത്സ്യങ്ങളിൽ നിന്നാണ്. ശുദ്ധജല മത്സ്യത്തിൽ നിന്നുള്ള ബാക്ടീരിയ ബാധയെ തുടർന്ന് 7 പേരാണ് ഇതുവരെ മരണപ്പെട്ടത്. നഗരത്തിലെ മത്സ്യവ്യാപാര സ്ഥലത്ത് നിന്നാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ അണുബാധയെ തുടർന്ന് 79 കേസുകളാണ് ആശുപത്രികളിൽ എത്തിയത്. സെപ്റ്റംബർ മുതൽ ഒക്ടോബർ 10 വരെയുള്ള ചുരുങ്ങിയ കാലയളവ് കൊണ്ട് രോഗം ഇത്രയധികം പേരിലേക്ക് പകരുകയാണ് ഉണ്ടായത്.

ഇപ്പോളത് 88 ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 26 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്നും അധികൃതർ അറിയിച്ചു. തൽക്കാലത്തേക്ക് കുറച്ച് ദിവസങ്ങളിലേക്കെങ്കിലും അസംസ്കൃത കടൽ വിഭവങ്ങൾ ജനങ്ങൾ ഉപയോഗിക്കരുതെന്ന് മെഡിക്കൽ വിദഗ്ധർ എല്ലാ പ്രദേശവാസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ഥി, തലച്ചോർ, ശ്വാസകോശം, രക്തം, സുഷുമ്‌നാ നാഡി എന്നിവയ്‌ക്ക് സമീപമുള്ള സംരക്ഷണ സ്തരങ്ങൾക്കും ഈ അണുബാധയുണ്ടാകാമെന്നാണ് പറയപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close